മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇഡസ്ട്രീസിന് നാല് ദിവസം കൊണ്ടുണ്ടായ നഷ്ടം 96,000 കോടി രൂപ. ഓഹരി വിപണിയിലെ റിലയൻസിൻെറ ആകെ മൂല്യം 8 ലക്ഷം കോടിക്കും താഴെ പോയി. ബോംബെ സൂചികയിലാണ് കമ്പനിക്ക് കനത്ത നഷ്ടം നേരിട്ടത്. മോർഗൻ സ്റ്റാൻലി റിലയൻസിൻെറ റേറ്റിങ് കുറച്ചതാണ് കമ്പനിക്ക് കനത്ത തിരിച്ചടി നൽകിയത്.
വ്യാഴാഴ്ച റിലയൻസ് 1,255.15 രൂപക്കാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് മാത്രം മൂന്ന് ശതമാനത്തിൻെറ നഷ്ടം കമ്പനിക്ക് ഉണ്ടായതായി കാണിക്കുന്നു. ഏകദേശം 8,91,885.91 കോടി ആയിരുന്നു ഓഹരി വിപണിയിലെ റിലയൻസിൻെറ ആകെ മൂല്യം. ഇതിൽ നിന്നാണ് കമ്പനി താഴോട്ട് കൂപ്പുകുത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ