ഹാംലീസിനെയും ഏറ്റെടുത്ത് റിലയന്‍സ്; ആഗോള റീട്ടെയില്‍ രംഗത്തും ഇനി അംബാനി വസന്തം

ലുലുമാളിൽ ഹാംലീസ് ഔട്ട്ലറ്റ് പ്രവർത്തിക്കുന്നുണ്ട്
ഹാംലീസിനെയും ഏറ്റെടുത്ത് റിലയന്‍സ്; ആഗോള റീട്ടെയില്‍ രംഗത്തും ഇനി അംബാനി വസന്തം

കൊച്ചി: ലോകമെങ്ങുമുള്ള കുട്ടികളുടെ പ്രിയപ്പെട്ട ബ്രാൻഡായ ഹാംലീസിനെ റിലയൻസ് ഏറ്റെടുത്തു. ബ്രിട്ടീഷ് കളിപ്പാട്ട നിർമ്മാണ കമ്പനിയാണ് ഹാംലീസ്. സ്വപ്ന സാക്ഷാത്കാര നിമിഷമാണിതെന്ന് 100 ശതമാനം ഓഹരികളും സ്വന്തമാക്കിക്കൊണ്ടുള്ള കരാർ ഒപ്പിട്ട് റിലയന്‍സ് ബ്രാന്‍ഡ്സ് പ്രസിഡന്റ് ദര്‍ശന്‍ മേത്ത പറഞ്ഞു.

250 വർഷത്തെ പാരമ്പര്യമാണ് കളിപ്പാട്ട നിർമ്മാണ മേഖലയിൽ ഹാംലീസിനുള്ളത്.  ഇന്ത്യയില്‍ 29 നഗരങ്ങളിലായി 88 ഔട്ട്ലറ്റുകളാണ് ഹാംലീസിനുള്ളത്. പുതിയ ഏറ്റെടുക്കലോടെ സുപ്രധാന ചുവട് വയ്പ്പാണ് റീട്ടെയിൽ രം​ഗത്ത് റിലയൻസ് നടത്തിയിരിക്കുന്നത്. കേരളത്തിൽ ലുലുമാളിൽ ഹാംലീസ് ഔട്ട്ലറ്റ് പ്രവർത്തിക്കുന്നുണ്ട്. 5000 ത്തിലേറെ തരം കളിപ്പാട്ടങ്ങളാണ് ഹാംലീസ് പുറത്തിറക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com