ക്രെഡിറ്റ് കാര്‍ഡുമായി പേ ടിഎം; ഒരു ശതമാനം ക്യാഷ് ബാക്ക് ഓഫര്‍

ആഗോള ധനകാര്യ സ്ഥാപനമായ സിറ്റി ബാങ്കുമായി ചേര്‍ന്ന് ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കാനാണ് സ്ഥാപനം ലക്ഷ്യമിടുന്നത്
ക്രെഡിറ്റ് കാര്‍ഡുമായി പേ ടിഎം; ഒരു ശതമാനം ക്യാഷ് ബാക്ക് ഓഫര്‍

മുംബൈ:  പ്രമുഖ ഓണ്‍ലൈന്‍ പേയ്‌മെന്റ് ആപ്പായ പേ ടിഎം ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കുന്നു. ആഗോള ധനകാര്യ സ്ഥാപനമായ സിറ്റി ബാങ്കുമായി ചേര്‍ന്ന് ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കാനാണ് സ്ഥാപനം ലക്ഷ്യമിടുന്നത്. ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ കുറഞ്ഞത് ഒരു ശതമാനം ക്യാഷ് ബാക്ക് ഓഫറും ഇതൊടൊപ്പം നല്‍കാനും കമ്പനിക്ക് പദ്ധതിയുണ്ട്.

പേയ്‌മെന്റ് ബാങ്ക്, ഡിജിറ്റല്‍ വാലറ്റ്, ഇകൊമേഴ്‌സ്, മ്യൂച്വല്‍ ഫണ്ട് വിതരണം തുടങ്ങിയ മേഖലയില്‍ കൈവെച്ച ശേഷമാണ് പേ ടിഎം ഇപ്പോള്‍ ക്രെഡിറ്റ് കാര്‍ഡ് രംഗത്തേയ്ക്കും കടന്നുവരുന്നത്.പേ ടിഎം ഫെസ്റ്റ് കാര്‍ഡ്  എന്ന പേരില്‍ അറിയപ്പെടുന്ന ക്രഡിറ്റ് കാര്‍ഡ് ആഗോള തലത്തില്‍ ഉപയോഗിക്കാം. ഒരുശതമാനം കാഷ് ബായ്ക്ക് എല്ലാമാസവും കാര്‍ഡിലേയ്ക്ക് വരവുവെയ്ക്കും. അതായത് 100 രൂപ ചെലവാക്കിയാല്‍ ഒരു രൂപ തിരിച്ചുലഭിക്കും. വര്‍ഷം 50,000ന് മുകളില്‍ ഇടപാട് നടത്തുന്നവര്‍ക്ക് വാര്‍ഷിക ഫീസായ 500 രൂപ ഒഴിവാക്കിനല്‍കും. 

പേ ടിഎമ്മിന് നിലവില്‍ 1.5 കോടി സജീവമായ ഉപഭോക്താക്കളാണുള്ളത്. മൊത്തമുള്ള മൂന്നുകോടി ഉപഭോക്താക്കളില്‍ 2.5 കോടി പേരെങ്കിലും ക്രഡിറ്റ് കാര്‍ഡ് ഉപഭോക്താക്കളാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ഇതിന് പുറമേ ഇന്‍ഷുറന്‍സ് രംഗത്തെയ്ക്ക് കാലുവെയ്ക്കാനും പേ ടിഎമ്മിന് പദ്ധതിയുണ്ട്. ഇന്‍ഷുറന്‍സ് കമ്പനിക്ക് രൂപം നല്‍കുന്നതിന് പകരം ഇന്‍ഷുറന്‍സ് ബ്രോക്കറേജ് സേവനം ലഭ്യമാക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com