ശല്യക്കാരായ ഡ്രൈവര്‍മാരെ ഇനി മുതല്‍ ഒഴിവാക്കാം; പുതിയ സംവിധാനവുമായി യൂബര്‍ 

ആഡംബര യാത്രകള്‍ തെരഞ്ഞെടുക്കുന്നവരും നിശബ്ദത ആഗ്രഹിക്കുന്നവരുമായ യാത്രക്കാര്‍ക്കാണ് പുതിയ ആനുകൂല്യം
ശല്യക്കാരായ ഡ്രൈവര്‍മാരെ ഇനി മുതല്‍ ഒഴിവാക്കാം; പുതിയ സംവിധാനവുമായി യൂബര്‍ 

സാന്‍ഫ്രാന്‍സിസ്‌കോ: നിര്‍ത്താതെ സംസാരിക്കുന്ന ഡ്രൈവര്‍മാരുടെ കൂടെയുളള യാത്രകള്‍ എല്ലാവരുടെയും അനുഭവത്തിലുണ്ടാകും. പലര്‍ക്കും അത്തരം അനുഭവങ്ങള്‍ യാത്രയുടെ രസംകൊല്ലികളായി മാറാറുണ്ട്. ചിലപ്പോഴെല്ലാം വിരസതയില്‍ നിന്നും രക്ഷപ്പെടാന്‍ ഡ്രൈവര്‍മാരുടെ സംസാരം ഇഷ്ടപ്പെടാറുമുണ്ട്. എന്നാല്‍ പൊതുവേ എപ്പോഴും സംസാരിക്കുന്ന ഡ്രൈവര്‍മാരുടെ കൂടെയുളള യാത്രകള്‍ ഇഷ്ടപ്പെടാത്തവരാണ് കൂടുതലും. ഇത് മനസ്സിലാക്കി പരിഷ്‌കരണത്തിന് ഒരുങ്ങിയിരിക്കുകയാണ് ഓണ്‍ലൈന്‍ ടാക്‌സിയില്‍ പ്രമുഖരായ യൂബര്‍.

ആഡംബര യാത്രകള്‍ തെരഞ്ഞെടുക്കുന്നവരും നിശബ്ദത ആഗ്രഹിക്കുന്നവരുമായ യാത്രക്കാര്‍ക്കാണ് പുതിയ ആനുകൂല്യം. ഓണ്‍ലൈനില്‍ ടാക്‌സി ബുക്ക് ചെയ്യുമ്പോള്‍ തന്നെ 'quiet mode' തെരഞ്ഞെടുക്കുന്നതിനുളള സൗകര്യമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന് പുറമേ പ്രീമിയം യാത്രക്കാര്‍ക്ക്് ലഗേജിന് സഹായം ചോദിക്കാനും വാഹനത്തിലെ ഊഷ്മാവ്  എങ്ങനെയായിരിക്കണമെന്ന്് നിശ്ചയിച്ച് നല്‍കാനുമുളള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാഹനത്തില്‍ കയറുന്നതിന് കൂടുതല്‍ സമയം ചോദിക്കാം എന്നതാണ് മറ്റൊരു പ്രത്യേകത. ഇതിന് പ്രത്യേക നിരക്ക് ഈടാക്കില്ല. ഡ്രൈവര്‍മാരുടെ സേവനത്തില്‍ എന്തെങ്കിലും അനിഷ്ടം തോന്നിയാല്‍ നേരിട്ട് കസ്റ്റമര്‍ സര്‍വീസ് പ്രതിനിധിയുമായി സംസാരിക്കാനുളള സൗകര്യവും പുതിയ പരിഷ്‌കരണത്തിന്റെ ഭാഗമാണ്.

ഏതെല്ലാം മേഖലയില്‍ ഇത് നിലവില്‍ വന്നു എന്നതിനെ സംബന്ധിച്ച അവ്യക്തത നിലനില്‍ക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com