ഇടപാടുകാര്‍ക്ക് വന്‍തിരിച്ചടി ; എടിഎമ്മിന് പുറമെ കാഷ് ഡെപ്പോസിറ്റ് മെഷീന്‍ ഉപയോഗത്തിനും ഇനി ഫീസ് നല്‍കണം

ഓരോ ആയിരം രൂപയ്ക്കും നാലുരൂപ വീതമാണ് സേവന നിരക്ക് ഈടാക്കുന്നത്
ഇടപാടുകാര്‍ക്ക് വന്‍തിരിച്ചടി ; എടിഎമ്മിന് പുറമെ കാഷ് ഡെപ്പോസിറ്റ് മെഷീന്‍ ഉപയോഗത്തിനും ഇനി ഫീസ് നല്‍കണം

കൊച്ചി: എടിഎമ്മിന് പിന്നാലെ കാഷ് ഡെപ്പോസിറ്റ് മെഷീനുകളുടെ ഉപയോഗത്തിനും ഫീസ് ഈടാക്കുന്നു. ന്യൂ ജനറേഷന്‍ ബാങ്കുകളുടെ കാഷ് ഡെപ്പോസിറ്റ് മെഷീനുകളിലാണ് (സി ഡി എം) ഫീസ് ഈടാക്കുന്നത്. വൈകുന്നേരത്തിനു ശേഷം പണം നിക്ഷേപിക്കുന്നതിനാണ് നിരക്ക് ഈടാക്കുന്നത്. ഇതുവരെ സൗജന്യമായിരുന്നു സേവനം.

ഓരോ ആയിരം രൂപയ്ക്കും നാലുരൂപ വീതമാണ് സേവന നിരക്ക് ഈടാക്കുന്നത്. ബാങ്കിലെ പണമിടപാട് സമയം കഴിഞ്ഞ് രണ്ടുമണിക്കൂര്‍ വരെ സൗജന്യമായി പണം നിക്ഷേപിക്കാം. അതുകഴിഞ്ഞ് പിറ്റേന്ന് രാവിലെ ബാങ്ക് പ്രവര്‍ത്തനം തുടങ്ങുന്നതുവരെയുള്ള സമയത്ത് പണം നിക്ഷേപിക്കുന്നതിനാണ് നിരക്ക് ഈടാക്കുന്നത്.

ഏതുസമയത്തും പണം നിക്ഷേപിക്കാമെന്ന സൗകര്യമായിരുന്നു സി ഡി എമ്മുകളിലൂടെ ലഭിച്ചിരുന്നത്. ഇത് ഉപയോക്താക്കള്‍ക്ക് വളരെ ഗുണകരവുമായിരുന്നു. മറുനാടന്‍ തൊഴിലാളികള്‍ ഉള്‍പ്പെടെ പലരും ജോലി കഴിഞ്ഞ് രാത്രിയാണ് പണം നിക്ഷേപിച്ചിരുന്നത്. 

ഇപ്പോള്‍ സിഡിഎമ്മിനും സേവന നിരക്ക് നല്‍കേണ്ടിവരുന്നത് ഉപയോക്താക്കള്‍ക്ക് വന്‍തിരിച്ചടിയാണ്. വേണ്ടത്ര ബാലന്‍സ് ഇല്ലാത്തതിനും എടിഎം ഉപയോഗത്തിനും ബാങ്കുകള്‍ സേവന നിരക്കുകള്‍ ഈടാക്കുന്നുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com