ടൈംസ് മാഗസിന്റെ ഭാവി നേതാക്കളുടെ പട്ടികയില്‍ ഇടം നേടി ഇന്ത്യന്‍ യൂട്യൂബര്‍; നേട്ടം സ്വന്തമാക്കി അജയ് നാഗര്‍ 

കാരിമിനാറ്റി എന്ന പേരിലുള്ള യൂട്യൂബ് ചാനലാണ് അജയ് യെ ഈ നേട്ടത്തിലേക്കെത്തിച്ചത്
ടൈംസ് മാഗസിന്റെ ഭാവി നേതാക്കളുടെ പട്ടികയില്‍ ഇടം നേടി ഇന്ത്യന്‍ യൂട്യൂബര്‍; നേട്ടം സ്വന്തമാക്കി അജയ് നാഗര്‍ 

ന്യൂഡല്‍ഹി: ടൈം മാഗസിന്റെ ഭാവി നേതാക്കളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് ഇടം നേടി യൂട്യൂബര്‍ അജയ് നാഗര്‍. രാഷ്ട്രീയം സംഗീതം തുടങ്ങിയ വ്യത്യസ്ത മേഖലകളില്‍ പ്രതിഭ തെളിയിക്കുന്ന 10 യുവാക്കളെയാണ് ടൈംസ് പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. കാരിമിനാറ്റി എന്ന പേരിലുള്ള യൂട്യൂബ് ചാനലാണ് അജയ് യെ
ഈ നേട്ടത്തിലേക്കെത്തിച്ചത്. 

പത്താം വയസ്സിലാണ് അജയ് ആദ്യമായി യൂട്യൂബില്‍ വിഡിയോ പങ്കുവച്ചത്. 68 ലക്ഷത്തിലധികം വരിക്കാറുള്ള ചാനല്‍ 2016ലാണ് അജയ് തുടങ്ങിയത്.ഫേസ്ബുക്കിവും ടിക് ടോക്കിലുമൊക്കെ വൈറലാകുന്ന വിഡിയോകളെയും മറ്റും കളിയാക്കികൊണ്ടുള്ള പരിപാടിയാണ് കാരിമിനാറ്റിയില്‍ അജയ് അവതരിപ്പിക്കുന്നത്.

ഈ വര്‍ഷം ജനുവരിയിലാണ് അജയ് യെ കരിയറില്‍ വലിയ ഉയര്‍ച്ച ഉണ്ടായത്. പ്യൂഡൈപൈ എന്ന പേരില്‍ പ്രശസ്തനായ സ്വീഡിഷ് യൂട്യൂബര്‍ ഫെലിക്‌സ് ജെല്‍ബര്‍ഗിനെതിരെ ചെയ്ത വിഡിയോയാണ് ഏറെ ഹിറ്റായത്. പ്യൂഡൈപൈയുടെ വിഡിയോയെ കളിയാക്കി ഒരു ദിവസം ലോകത്തെ ഇന്ത്യ ഭരിക്കും എന്നതരത്തില്‍ അജയ് ചെയ്ത റാപ്പ് വിഡിയോയാണ് വൈറലായത്. 

സ്വീഡന്‍ സ്വദേശിയായ 16കാരി ഗ്രീറ്റ തന്‍ബര്‍ഗും പട്ടികയില്‍ ഇടം നേടി. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും അതിനെതിരെ നടപടി സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ലോക നേതാക്കള്‍ക്ക് പോലും താക്കീത് നല്‍കിയ മിടുക്കിയാണ് പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രീറ്റാ. ഒഹിയോ സ്വദേശി എതാന്‍ ലിന്‍ഡെന്‍ബെര്‍ഗര്‍, ഇംഗ്ലീഷ് ബോക്‌സിങ് ടൈറ്റില്‍ സ്വന്തമാക്കിയ ആദ്യ മുസ്ലീം വനിതയായ സൊമാലിയ സ്വദേശി റാംലാ അലി, സൗത്ത് കൊറിയ സ്വദേശി കിം സെ ഇയോണ്‍ എന്നിവരാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com