ഇലക്ട്രിക് കാറുകളുമായി ടെസ്ല ഈ വര്‍ഷം എത്തുമോ? സമ്മതം മൂളി അശോക് ലെയ്‌ലാന്‍ഡ് ; വാഹന വിപണിയെ കാത്തിരിക്കുന്നത് പുത്തന്‍ വിപ്ലവം

സാധിക്കുമെങ്കില്‍ ഈ വര്‍ഷമോ അല്ലെങ്കില്‍ അടുത്ത വര്‍ഷം തുടക്കത്തിലോ ഇന്ത്യയില്‍ ഇലക്ട്രിക് കാറുകളുമായി എത്താമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ടെസ്ല മേധാവി ഇലോണ്‍ മസ്‌ക്
ഇലക്ട്രിക് കാറുകളുമായി ടെസ്ല ഈ വര്‍ഷം എത്തുമോ? സമ്മതം മൂളി അശോക് ലെയ്‌ലാന്‍ഡ് ; വാഹന വിപണിയെ കാത്തിരിക്കുന്നത് പുത്തന്‍ വിപ്ലവം


ട്ടോമൊബൈല്‍ രംഗത്തെ അതികായരായ ടെസ്ലയുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ സമ്മതം മൂളി അശോക് ലെയ്‌ലാന്‍ഡ്. ഇന്ത്യയില്‍ ഇലക്ട്രിക് കാറുകള്‍ പുറത്തിറക്കുന്നതിനായി അശോക് ലെയ്‌ലാന്‍ഡിനോട് സഹകരിക്കാന്‍ താത്പര്യമുണ്ടെന്ന് നേരത്തേ ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക് വെളിപ്പെടുത്തിയിരുന്നു. മസ്‌ക് മുന്നോട്ട് വച്ച ഓഫര്‍ സ്വീകരിക്കാന്‍ കമ്പനി തയ്യാറാണ്. ഇലക്ട്രോണിക് കാറുകള്‍ ഇന്ത്യന്‍ നിരത്തുകളില്‍ എത്തിക്കുന്ന ഉദ്യമത്തില്‍ പങ്കുചേരാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് അശോക് ലെയ്‌ലാന്‍ഡ്  സീനിയര്‍ വൈസ് പ്രസിഡന്റും ചീഫ് ഡിജിറ്റല്‍ ഓഫീസറുമായ വെങ്കടേഷ് നടരാജന്‍ പറഞ്ഞു. 

പുതിയ കളിപ്പാട്ടം കാണുന്ന കുട്ടിയുടെ കൗതുകത്തോടെയാണ് എല്ലാക്കാലത്തും കമ്പനി പുതിയ സാങ്കേതിക വിദ്യയെ സമീപിച്ചിട്ടുള്ളതെന്നും പരീക്ഷണത്തിന് തുറന്ന മനസോടെ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉപഭോക്താക്കളെ കൂടുതല്‍ സേവിക്കുന്നതിനായി എന്ത് തരത്തിലുള്ള മാറ്റങ്ങള്‍ക്കും സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ മാത്രം 6,325 കോടി രൂപയായിരുന്നു അശോക് ലെയ്‌ലാന്‍ഡിന്റെ വരുമാനം. സ്ഥിരതയാര്‍ന്ന മികച്ച പ്രകടനത്തെ തുടര്‍ന്ന് റേറ്റിങ് ഏജന്‍സിയായ ഐസിആര്‍എ കമ്പനിയുടെ റേറ്റിങ് ഉയര്‍ത്തിയിരുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ബസ് നിര്‍മ്മാതക്കളായ അശോക് ലെയ്‌ലാന്‍ഡിന് ലോകത്തില്‍ ഏഴാം സ്ഥാനമാണ് ഉള്ളത്.

അശോക് ലെയ്‌ലാന്‍ഡിന്റെ ഭാഗത്ത് നിന്നുള്ള മറുപടി സന്തോഷകരമാണെന്നും പറ്റുമെങ്കില്‍ ഈ വര്‍ഷം തന്നെയോ അല്ലെങ്കില്‍ അടുത്ത വര്‍ഷം തുടക്കത്തിലോ ഇന്ത്യയില്‍ ഇലക്ട്രിക് കാറുകളുമായി എത്താമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ടെസ്ല മേധാവി ഇലോണ്‍ മസ്‌ക് ട്വീറ്റ് ചെയ്തിട്ടുണ്ട്‌. സര്‍ക്കാര്‍ ചില നിയന്ത്രണങ്ങള്‍ വച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍ പരിഹരിച്ചാല്‍ ഉടന്‍ പദ്ധതി ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com