വാട്‌സ്ആപിലെ സ്റ്റോറേജ് പ്രശ്‌നം പരിഹരിക്കാന്‍ ഒരെളുപ്പവഴി

ചിത്രങ്ങള്‍, വിഡിയോകള്‍, ചാറ്റുകള്‍ എന്നിവയുടെ സൈസ് എത്രയുണ്ടെന്ന് ഈ ഫീച്ചറിന്റെ സഹായത്തോടെ കണക്കാക്കാന്‍ സാധിക്കും.
വാട്‌സ്ആപിലെ സ്റ്റോറേജ് പ്രശ്‌നം പരിഹരിക്കാന്‍ ഒരെളുപ്പവഴി

മിനിറ്റുകള്‍ക്കുള്ളിലാണ് വാട്‌സ്ആപില്‍ മെസേജുകളും ചിത്രങ്ങളും വീഡിയോകളുമെല്ലാം വന്ന് നിറയുന്നത്. ഇതോടെ നിങ്ങളുടെ സ്‌റ്റോറേജ് നിറഞ്ഞ് കവിയുകയും ചെയ്യും. മിക്ക ആളുകളും നേരിടുന്ന ഈ പ്രശ്‌നത്തിന് ഒരു പരിഹാരമുണ്ട്. ഇത് മറികടക്കാന്‍ വാട്‌സ്ആപ്പില്‍ തന്നെ ഒരു ഫീച്ചറുണ്ട്.

ചിത്രങ്ങള്‍, വിഡിയോകള്‍, ചാറ്റുകള്‍ എന്നിവയുടെ സൈസ് എത്രയുണ്ടെന്ന് ഈ ഫീച്ചറിന്റെ സഹായത്തോടെ കണക്കാക്കാന്‍ സാധിക്കും. വേണ്ടതും വേണ്ടത്തതും പെട്ടെന്ന് വേര്‍ത്തിരിച്ച് നീക്കം ചെയ്യാനും ഇതുവഴി സാധിക്കും. ഇതിനായി ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ വാട്‌സാപ്പിന്റെ സെറ്റിങ്‌സില്‍ പോകുക. തുടര്‍ന്ന് ഡേറ്റാ ആന്‍ഡ് സ്‌റ്റോറേജ് എടുക്കുക. ശേഷം സ്‌റ്റോറേജ് യൂസേജ് തിരഞ്ഞെടുക്കുക.

ഇവിടെ ചാറ്റ് സ്‌റ്റോറേജ് എത്രത്തോളമുണ്ടെന്ന് കാണാന്‍ കഴിയും. ടെക്സ്റ്റ്, ലൊക്കേഷന്‍, ഓഡിയോ, വിഡിയോ, ഡോക്യുമെന്റ് ഫയലുകള്‍ തുടങ്ങിയവ എല്ലാം ഓരോന്നായി രേഖപ്പെടുത്തി കാണാനാകും. സ്‌റ്റോറേജ് നോക്കിയിട്ട് വേണ്ടാത്ത ഫയലുകള്‍ നീക്കം ചെയ്യാം. ഈ ഫീച്ചര്‍ ആന്‍ഡ്രോയ്ഡ്, ഐഒഎസ് പതിപ്പുകളില്‍ ലഭ്യമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com