സെലിബ്രിറ്റികള്‍ അടക്കം അഞ്ച് കോടി ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നു ; അന്വേഷണവുമായി ഇന്‍സ്റ്റഗ്രാം

ബയോ, പ്രൊഫൈല്‍ ചിത്രം, ഫോളോവര്‍മാരുടെ എണ്ണം, സ്ഥലം, സ്വകാര്യ ഫോണ്‍ നമ്പര്‍ എന്നിവയാണ് ചോര്‍ന്നത്.
സെലിബ്രിറ്റികള്‍ അടക്കം അഞ്ച് കോടി ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നു ; അന്വേഷണവുമായി ഇന്‍സ്റ്റഗ്രാം


ന്യൂഡല്‍ഹി : ഫേസ്ബുക്കിന് പിന്നാലെ ഇന്‍സ്റ്റയിലും വന്‍തോതില്‍ ഡാറ്റ ചോര്‍ച്ച. സെലിബ്രിറ്റികളുടേത് അടക്കം കോടിക്കണക്കിന് ഉപയോക്താക്കളുടെ സ്വകാര്യ ഡാറ്റ ചോര്‍ന്നതായി കമ്പനി സ്ഥിരീകരിച്ചതായാണ് വാര്‍ത്തകള്‍. സമൂഹ മാധ്യമങ്ങളിലെ പ്രധാന വ്യക്തികള്‍, സെലിബ്രിറ്റികള്‍, ഫുഡ് ബ്ലോഗര്‍മാര്‍ എന്നിവരുടെ വിവരങ്ങളാണ് മുംബൈ ആസ്ഥാനമായ 'ചാറ്റര്‍ബോക്‌സെ'ന്ന സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിങ് കമ്പനി ചോര്‍ത്തിയതായി തെളിഞ്ഞത്. സംഭവത്തില്‍ ഇന്‍സ്റ്റഗ്രാം ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു.

അഞ്ച് കോടിയോളം ഇന്‍സ്റ്റ ഉപയോക്താക്കളുടെ വിവരങ്ങളാണ് കമ്പനി ചോര്‍ത്തിയത്. ബയോ, പ്രൊഫൈല്‍ ചിത്രം, ഫോളോവര്‍മാരുടെ എണ്ണം, സ്ഥലം, സ്വകാര്യ ഫോണ്‍ നമ്പര്‍ എന്നിവയാണ് ചോര്‍ന്നത്. വിവരം ചോര്‍ത്തുന്നതിന് കമ്പനിയ്ക്കുള്ളില്‍ നിന്ന് ജീവനക്കാരുടെ സഹായം ലഭിച്ചിട്ടുണ്ടോയെന്നും ഇന്‍സ്റ്റഗ്രാം അന്വേഷിക്കുന്നുണ്ട്. 

ഉള്ളടക്കങ്ങള്‍ പ്രമോട്ട് ചെയ്യുന്നതിനായി സമൂഹമാധ്യമങ്ങളിലെ സ്വാധീനശക്തിയുള്ളവര്‍ക്ക് പണം നല്‍കുന്ന വെബ് ഡവലപ്‌മെന്റ് കമ്പനിയാണ് ചാറ്റര്‍ബോക്സ്. പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ സ്വാധീനമുള്ള ആളുകളെ കണ്ടെത്താനുള്ള പ്ലാറ്റ്‌ഫോമെന്നാണ് കമ്പനി സ്വയം വിശേഷിപ്പിക്കുന്നത്. 
 
2017 ല്‍ കിം കര്‍ദാഷിയാന്റേതും ടെയ്‌ലര്‍ സ്വിഫ്റ്റിന്റേതുമടക്കം 60 ലക്ഷത്തിലേറെ പേരുടെ സ്വകാര്യ വിവരങ്ങള്‍ ഇന്‍സ്റ്റയില്‍ നിന്നും ചോര്‍ന്നിരുന്നു. ഈ വിവരങ്ങള്‍ പിന്നീട് 10 ഡോളര്‍  എന്ന നിരക്കില്‍ വില്‍ക്കപ്പെട്ടതായും കണ്ടെത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com