പാചക വാതക സിലിണ്ടറിന് 76 രൂപ കൂട്ടി, വര്‍ധന തുടര്‍ച്ചയായ മൂന്നാം മാസം

പാചക വാതക സിലിണ്ടറിന് 76 രൂപ കൂട്ടി, വര്‍ധന തുടര്‍ച്ചയായ മൂന്നാം മാസം
പാചക വാതക സിലിണ്ടറിന് 76 രൂപ കൂട്ടി, വര്‍ധന തുടര്‍ച്ചയായ മൂന്നാം മാസം

ന്യൂഡല്‍ഹി: സബ്‌സിഡിയില്ലാത്ത പാചക വാതകത്തിന് സിലിണ്ടറിന് 76 രൂപ വര്‍ധിപ്പിച്ചു. ഇതു തുടര്‍ച്ചയായി മൂന്നാമത്തെ മാസമാണ് വില കൂട്ടുന്നത്. 

ഇതുപ്രകാരം 14.2 കിലോഗ്രാം തൂക്കമുള്ള സിലിണ്ടറിന് ഡല്‍ഹിയില്‍ 681.50 രൂപ നല്‍കണം. കൊല്‍ക്കത്തയില്‍ 706 രൂപയും മുംബൈയില്‍ 651 രൂപയും ചെന്നൈയില്‍ 696 രൂപയുമാണ് വില. 

സബ്‌സിഡി നിരക്കിലുള്ള സിലിണ്ടറുകള്‍ക്ക് വര്‍ധിപ്പിച്ച വില നില്‍കേണ്ടിവരുമെങ്കിലും സബ്‌സിഡിതുക ബാങ്ക് അക്കൗണ്ടിലേയ്ക്ക് നല്‍കും. ഓരോ കുടുംബത്തിനും വര്‍ഷത്തില്‍ അനുവദിച്ചിട്ടുള്ള 12 സിലിണ്ടറില്‍ കൂടുതല്‍ വാങ്ങിയാല്‍ സബ്‌സിഡിക്ക് പുറത്തുള്ള വര്‍ധിപ്പിച്ച വില നല്‍കേണ്ടിവരും. 

ഒക്ടോബറില്‍ 15 രൂപയും സെപ്റ്റംബറില്‍ 15.50 രൂപയുമാണ് വര്‍ധിപ്പിച്ചത്. നവംബറില്‍ ഒറ്റയടിക്ക് 76 രൂപയാണ് കൂട്ടിയത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com