കുടുംബങ്ങളെ കരയിപ്പിച്ച് സവാളവില കുതിക്കുന്നു; വില നൂറിലേക്ക്, ഉടന്‍ കുറയില്ലെന്ന് ആശങ്ക

ഓഗസ്റ്റിലും സെപ്റ്റംബറിലും സവാള വില 80 രൂപയിലേക്ക് കുതിച്ചിരുന്നു
കുടുംബങ്ങളെ കരയിപ്പിച്ച് സവാളവില കുതിക്കുന്നു; വില നൂറിലേക്ക്, ഉടന്‍ കുറയില്ലെന്ന് ആശങ്ക

ന്യൂഡല്‍ഹി: സവാളവില കുടുംബങ്ങളെ വീണ്ടും കരയിപ്പിക്കുന്നു. ചില സംസ്ഥാനങ്ങളില്‍ സവാള വില കിലോയ്ക്ക് നൂറ് രൂപയോട് അടുപ്പിച്ച് എത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.

ഓഗസ്റ്റിലും സെപ്റ്റംബറിലും സവാള വില 80 രൂപയിലേക്ക് കുതിച്ചിരുന്നു. വില അടുത്തൊന്നും കുറയില്ല എന്നും വീണ്ടും ഉയരുമെന്നും വ്യക്തമാക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന വിലവിവര കണക്കുകള്‍. കാലം തെറ്റി പെയ്യുന്ന കനത്തമഴയെ തുടര്‍ന്ന് പ്രമുഖ സവാള ഉല്‍പ്പാദക സംസ്ഥാനമായ മഹാരാഷ്ട്രയില്‍ വലിയ തോതിലുളള വിളനാശം സംഭവിച്ചതാണ് വില ഉയരാന്‍ മുഖ്യകാരണം. പ്രമുഖ മൊത്തവില വിപണനകേന്ദ്രമായ ലാസല്‍ഗാവില്‍ സവാളയുടെ ശരാശരി വില കിലോയ്ക്ക് 56 രൂപയാണ്.

മഹാരാഷ്ട്രയിലെ പ്രമുഖ സവാള ഉല്‍പ്പാദക മേഖലകളായ നാസിക്, അഹമ്മദ് നഗര്‍, പൂനെ എന്നിവിടങ്ങളില്‍ കനത്തമഴയില്‍ വ്യാപക കൃഷിനാശമാണ് സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി വലിയ തോതിലുളള മഴയാണ് ഇവിടങ്ങളില്‍ അനുഭവപ്പെട്ടത്. സവാള വിളവെടുപ്പിന്റെ സമയത്താണ് കര്‍ഷകര്‍ക്ക് ഇരുട്ടടിയായി മഴ തിമിര്‍ത്ത് പെയ്തത്.

ഇതോടെ വരും ദിവസങ്ങളിലും സവാള വില കുറയാന്‍ ഇടയില്ല എന്നാണ് വ്യാപാരികള്‍ പറയുന്നു. വില 100 കടന്നാലും അത്ഭുതപ്പെടാനില്ല എന്നാണ് ഇവരുടെ പ്രതികരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com