വാട്‌സാപ്പില്‍ ഇനി അതിന് കഴിയില്ല; ഉപയോക്താക്കളുടെ മുറവിളി കേട്ടു; പുതിയ ഫീച്ചര്‍

നിരവധി ഉപയോക്താക്കളുടെ ആവശ്യത്തെത്തുടര്‍ന്നാണ് പുതിയ പരിഷ്‌കരണം
വാട്‌സാപ്പില്‍ ഇനി അതിന് കഴിയില്ല; ഉപയോക്താക്കളുടെ മുറവിളി കേട്ടു; പുതിയ ഫീച്ചര്‍

വാട്‌സാപ്പ് ഉപയോക്താക്കള്‍ ഏറെയുള്ള രാജ്യമാണ് ഇന്ത്യ.ജനസംഖ്യയുടെ വലിയ ഒരു വിഭാഗമാണ് ഇന്ത്യയില്‍ വാട്‌സാപ് ഉപയോഗിക്കുന്നത്. വ്യക്തികളുമായുള്ള ചാറ്റുകളിലേറെ ഗ്രൂപ്പ് ചാറ്റുകളാണ് ഇപ്പോള്‍ ഏറെയും. സാഹചര്യങ്ങള്‍ക്കും സന്ദര്‍ഭങ്ങള്‍ക്കുമനുസരിച്ച് പുതിയ ഗ്രൂപ്പുകളുടെ എണ്ണം പൊരുകികൊണ്ടിരിക്കും. അറിയുന്നവര്‍ക്കും അല്ലാത്തവര്‍ക്കും  ഇത്തരം ഗ്രൂപ്പുകളിലേക്ക് ഉപയോക്താവിനെ ആഡ് ചെയ്യാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ഇനി അത് സാധിക്കില്ല.

പുതിയ അപ്‌ഡേഷനില്‍ ഇനി ആര്‍ക്കൊക്കെ തന്നെ പുതിയ ഗ്രൂപ്പുകളിലേക്ക് ആഡ് ചെയ്യാന്‍ സാധിക്കുമെന്ന് ഉപയോക്താവിന് തീരുമാനിക്കാം. നിരവധി ഉപയോക്താക്കളുടെ ആവശ്യത്തെത്തുടര്‍ന്നാണ് പുതിയ പരിഷ്‌കരണം. പുതിയ നീക്കത്തോടെ അനാവശ്യ സന്ദേശങ്ങള്‍ ഒഴിവാക്കാനും ഗ്രൂപ്പുകളുടെ ഭാഗമാകുന്നതില്‍നിന്ന് ഒഴിവാകാനും ഓരോ ഉപയോക്താവിനും സാധിക്കും.

പുതിയ ഫീച്ചര്‍ ഉപയോഗിക്കാന്‍ വാട്‌സ്ആപ്പ് സെറ്റിങ്‌സിലെ അക്കൗണ്ടില്‍ ക്ലിക്ക് ചെയ്താല്‍  പ്രൈവസി ഓപ്ഷന്‍ കാണാം. അതില്‍ ഗ്രൂപ്പില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ എവരിവണ്‍ (എല്ലാവരും), മൈ കോണ്‍ടാക്റ്റ്‌സ് (എന്റെ കോണ്‍ടാക്റ്റ്‌സ് ലിസ്റ്റിലുള്ളവര്‍), മൈ കോണ്‍ടാക്റ്റ്‌സ് എക്‌സപ്റ്റ് ( എന്റെ കോണ്‍ടാക്റ്റ്‌സിലുള്ളവര്‍ ഒഴിച്ച്) എന്നീ ഓപ്ഷനുകള്‍ വരികയും ഉപയോക്താവിന് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാന്‍ സാധിക്കുകയും ചെയ്യും.

വാട്‌സ്ആപ്പ് പേയ്‌മെന്റ് സര്‍വീസ് ഉടന്‍ തന്നെ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പറഞ്ഞിരുന്നു. വാട്‌സ്ആപ്പ് വഴി നേരിട്ട് പണമയ്ക്കുന്നതിനും സ്വീകരിക്കുന്നതിനും സഹായിക്കുന്നതാണ് പേയ്‌മെന്റ് ഫീച്ചര്‍. ഇതുസംബന്ധിച്ച ടെസ്റ്റുകള്‍ പുരോഗമിക്കുകയാണെന്നും എത്രയും വേഗം തന്നെ ഇന്ത്യയില്‍ പേമെന്റ് അവതരിപ്പിക്കുമെന്നും സുക്കര്‍ബര്‍ഗ് പറഞ്ഞു.

നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് വാട്‌സ്ആപ്പ് പദ്ധതി നടപ്പിലാക്കുന്നത്. എച്ച്ഡിഎഫ്‌സി, എസ്ബിഐ, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ തുടങ്ങിയ ബാങ്കുകളുമായി സഹകരിച്ചാണെന്നും വാര്‍ത്തകളുണ്ട്. യുപിഐ അടിസ്ഥാനമാക്കിയ പേയ്‌മെന്റ് സേവനമാണ് വാട്‌സ്ആപ്പ് ഇന്ത്യയില്‍ പുറത്തിറക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com