ഇന്ധനം നിറയ്ക്കാന്‍ ഇനി പണം കയ്യില്‍ കരുതേണ്ട ; ഗ്ലാസിലെ സ്റ്റിക്കര്‍ റീചാര്‍ജ് ചെയ്താല്‍ മതി ; ഫാസ്റ്റാഗ് സംവിധാനം വരുന്നു

റീ ചാര്‍ജ് ചെയ്ത് ഉപയോഗിക്കാവുന്ന ഫാസ്റ്റാഗ് സംവിധാനം രാജ്യത്തൊട്ടാകെ ഉടന്‍ നിലവില്‍ വരും
ഇന്ധനം നിറയ്ക്കാന്‍ ഇനി പണം കയ്യില്‍ കരുതേണ്ട ; ഗ്ലാസിലെ സ്റ്റിക്കര്‍ റീചാര്‍ജ് ചെയ്താല്‍ മതി ; ഫാസ്റ്റാഗ് സംവിധാനം വരുന്നു

കൊച്ചി : വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കാന്‍ ഇനി കയ്യില്‍ പണവുമായി നടക്കേണ്ട. വാഹനത്തിന്റെ ഗ്ലാസില്‍ പതിപ്പിച്ച സ്റ്റിക്കര്‍ റീചാര്‍ജ് ചെയ്ത് ഇനി ഇന്ധനം നിറയ്ക്കാം. പെട്രോള്‍ പമ്പുകളിലും വാഹന പാര്‍ക്കിങ് ഇടങ്ങളിലും റീ ചാര്‍ജ് ചെയ്ത് ഉപയോഗിക്കാവുന്ന ഫാസ്റ്റാഗ് സംവിധാനം രാജ്യത്തൊട്ടാകെ ഉടന്‍ നിലവില്‍ വരും.

ടോള്‍ പ്ലാസകളില്‍ ഉപയോഗിക്കുന്ന ഫാസ്റ്റാഗിനു സമാനമാണിത്. വാഹനത്തിന്റെ മുന്‍വശത്തെ ഗ്ലാസിലാണ് ഫാസ്റ്റാഗ് ഒട്ടിക്കേണ്ടത്. ഇരുചക്രവാഹനങ്ങളില്‍ ഒട്ടിക്കാന്‍ ചെറിയ ഫാസ്റ്റാഗ് സ്റ്റിക്കറുകള്‍ ലഭ്യമാക്കും. ഒരു ലീറ്റര്‍ ഇന്ധനത്തിന്റെ വില മുതല്‍ എത്ര രൂപയ്ക്കു വേണമെങ്കിലും റീ ചാര്‍ജ് ചെയ്യാനാകും.

പെട്രോള്‍ പമ്പുകളില്‍ സ്ഥാപിച്ചിട്ടുള്ള ക്യാമറ ഫാസ്റ്റാഗിന്റെ ചിത്രമെടുത്താല്‍ ഇന്ധനം നിറയ്ക്കാം. പണം ഫാസ്റ്റാഗില്‍ നിന്നു കുറയും. വാഹന പാര്‍ക്കിങ് ഇടങ്ങളിലും ഇതേ ഫാസ്റ്റാഗ് ഉപയോഗിച്ചു പണമടയ്ക്കാം. ടോള്‍ പ്ലാസകളില്‍ ഉപയോഗിക്കുന്ന ഫാസ്റ്റാഗ് ഇതുമായി ബന്ധിപ്പിച്ച് ഒറ്റ ഫാസ്റ്റാഗ് ആക്കാനുള്ള നടപടിയും കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ജനുവരി മുതല്‍ നടപ്പാക്കാനാണ് നീക്കം.

മൊബൈല്‍ വാലറ്റുകള്‍, അക്ഷയകേന്ദ്രങ്ങള്‍, പൊതുസേവന കേന്ദ്രങ്ങള്‍, ബാങ്കുകള്‍ എന്നിവിടങ്ങളില്‍ നിന്നും ഫാസ്റ്റാഗ് വാങ്ങാനാകും വിധമാണ് ക്രമീകരിക്കുക. ഫാസ്റ്റാഗ് ലഭിക്കാന്‍ പണം നല്‍കേണ്ടി വരുമെങ്കിലും ഇടപാടുകള്‍ക്ക് സര്‍വീസ് നിരക്ക് ഈടാക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ഗുജറാത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഫാസ്റ്റാഗ് നടപ്പാക്കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com