കൊച്ചി : സംസ്ഥാനത്ത് ഇന്ധനവിലയില്‍ നേരിയ വ്യത്യാസം. പെട്രോള്‍ വില വര്‍ധിച്ചപ്പോള്‍ ഡീസല്‍ വിലയില്‍ നേരിയ കുറവ്. പെട്രോള്‍ വില ലിറ്ററിന് 15 പൈസയാണ് കൂടിയത്. അതേസമയം ഡീസല്‍ വിലയില്‍ ആറുപൈസ കുറഞ്ഞു.
കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ ഇന്നത്തെ വില 75 രൂപ 27 പൈസയാണ്. ഡീസല്‍ വിലയാകട്ടെ, 69 രൂപ 54 പൈസയും. തിരുവനന്തപുരത്ത് പെട്രോള്‍ ഡീസല്‍ വില യഥാക്രമം 76 രൂപ 61 പൈസ, 70 രൂപ 88 പൈസ എന്നിങ്ങനെയാണ്.
കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 75 രൂപ 60 പൈസയാണ്. ഡിസല്‍ വില 69 രൂപ 87 പൈസയുമാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ