ഇനി നമ്മുടെ വാള്‍ നമ്മുടെ ഇഷ്ടം; പേജ് കസ്റ്റമൈസ് ചെയ്യാന്‍ അവസരമൊരുക്കി ഫേസ്ബുക്ക്

ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഈ സൗകര്യം ലഭിക്കാന്‍ ഏതാനും ആഴ്ചകള്‍ കൂടി കാത്തിരിക്കേണ്ടി വന്നാല്‍ മതിയെന്നാണ് കമ്പനി അറിയിച്ചത്. 
ഇനി നമ്മുടെ വാള്‍ നമ്മുടെ ഇഷ്ടം; പേജ് കസ്റ്റമൈസ് ചെയ്യാന്‍ അവസരമൊരുക്കി ഫേസ്ബുക്ക്

നി ഫേസ്ബുക്ക് വാളില്‍ എന്തെല്ലാം ഉള്‍ക്കൊള്ളിക്കണമെന്ന് ഉപയോക്താക്കള്‍ക്ക് തീരുമാനിക്കാം. പേജ് കസ്റ്റമൈസ് ചെയ്യുവാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍മീഡിയ നെറ്റ് വര്‍ക്ക് ആയ ഫേസ്ബുക്ക്. 

ഫേസ്ബുക്കിന്റെ ഈ സംവിധാനം ഇതിനകം പുറത്തിറങ്ങി കഴിഞ്ഞു. ഐഒഎസ് ഉപഭോക്താക്കള്‍ക്ക് ടാബുകള്‍ നീക്കം ചെയ്യാന്‍ ഇപ്പഴേ സാധിക്കും. ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഈ സൗകര്യം ലഭിക്കാന്‍ ഏതാനും ആഴ്ചകള്‍ കൂടി കാത്തിരിക്കേണ്ടി വന്നാല്‍ മതിയെന്നാണ് കമ്പനി അറിയിച്ചത്. 

ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ വാളില്‍ നിന്ന് ആവശ്യമില്ലാത്തതെല്ലാം ഒഴിവാക്കാനുള്ള സൗകര്യമുണ്ട്. ആവശ്യമില്ലാത്ത ടാബുകളെല്ലാം എടുത്ത് മാറ്റാനാകും. മാര്‍ക്കറ്റ്, പ്ലേസസ്, ഇവന്റ്‌സ്, പ്രോഫൈല്‍, ഫ്രണ്ട് റിക്വസ്റ്റുകള്‍, ന്യൂസ് തുടങ്ങിയവയെല്ലാം വാളില്‍ നിന്നും നീക്കം ചെയ്യാം.

ആളുകള്‍ക്ക് അവര്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങളുമായി കണക്റ്റുചെയ്യുന്നത് എളുപ്പമാക്കുന്നതിനും ഫേസ്ബുക്ക് ആപ്ലിക്കേഷനില്‍ ലഭിക്കുന്ന അറിയിപ്പുകള്‍ നിയന്ത്രിക്കുന്നതിനും വേണ്ടിയാണ് തങ്ങള്‍ ഷോര്‍ട്ട്കട്ട് ബാര്‍ സംവിധാനം വികസിപ്പിച്ചെടുത്തതെന്ന് ഫേസ്ബുക്ക് വക്താവ് അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com