ഇനി സെറ്റ് ടോപ് ബോക്‌സ് ഒന്ന് മതി; കമ്പനി മാറുമ്പോള്‍ ബോക്‌സ് മാറ്റേണ്ട; ട്രായിയുടെ പരീക്ഷണം

അടുത്ത വര്‍ഷം ആദ്യത്തോടെ ഇത്തരം സെറ്റ് ടോപ് ബോക്‌സുകള്‍ വിപണിയില്‍ ഇറക്കാനാണ് തീരുമാനം
ഇനി സെറ്റ് ടോപ് ബോക്‌സ് ഒന്ന് മതി; കമ്പനി മാറുമ്പോള്‍ ബോക്‌സ് മാറ്റേണ്ട; ട്രായിയുടെ പരീക്ഷണം

മുംബൈ: ഡിടിഎച്ച് ഉപഭോക്താക്കള്‍ക്ക് മറ്റ് കമ്പനികളിലേക്ക് കണക്ഷന്‍ മാറ്റുമ്പോള്‍ ഇനി സെറ്റ് ടോപ് ബോക്‌സ് മാറ്റേണ്ടി വരില്ല. ഇങ്ങനെ പ്രയോജനപ്പെടുത്താന്‍ കഴിയും വിധമുള്ള സാങ്കേതിക വിദ്യ അടങ്ങിയ സെറ്റ് ടോപ് ബോക്‌സ് ട്രായ് പരീക്ഷിക്കുന്നു. 

അടുത്ത വര്‍ഷം ആദ്യത്തോടെ ഇത്തരം സെറ്റ് ടോപ് ബോക്‌സുകള്‍ വിപണിയില്‍ ഇറക്കാനാണ് തീരുമാനം. നിലവില്‍ പുതിയ കണക്ഷന്‍ എടുക്കുമ്പോള്‍ സെറ്റ് ടോപ് ബോക്‌സും മാറ്റേണ്ട അവസ്ഥയാണ്. മാത്രമല്ല, ഈ സെറ്റ് ടോപ് ബോക്‌സിനും, ഇത് ഘടിപ്പിക്കുന്നതിനും കമ്പനികള്‍ പണം വാങ്ങുന്നു. 

സെറ്റ് ടോപ് ബോക്‌സ് മാറ്റേണ്ട ബുദ്ധിമുട്ട് ആലോചിച്ച് ആളുകള്‍ കമ്പനി മാറ്റാനുള്ള തീരുമാനത്തില്‍ നിന്നും പിന്നോട്ട് പോവുന്നുണ്ട്. പുതിയ സെറ്റ് ടോപ് ബോക്‌സുകള്‍ ട്രായ് അവതരിപ്പിക്കുന്നതോടെ നല്ല ഓഫറുകള്‍ തരുന്ന കമ്പനികള്‍ക്ക് ഉപഭോക്താക്കളെ ആകര്‍ഷിക്കാനാവും. 

പുതിയ സെറ്റ് ടോപ് ബോക്‌സിന്റെ പരീക്ഷണം അടുത്ത രണ്ട് മാസങ്ങളിലായി ട്രായ് നടത്തും. മൊബൈല്‍ ഫോണിലെ സിം കാര്‍ഡ് മാറ്റുന്നത് പോലെ ഡിടിഎച്ച് കമ്പനികളുടെ ചിപ്പ് കാര്‍ഡുകള്‍ ഈ സെറ്റ് ടോപ് ബോക്‌സുകളില്‍ മാറ്റാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com