വാട്സാപ്പ് വിഡിയോകൾ സൂക്ഷിക്കുക! ഫോൺ ഹാക്ക് ചെയ്തു വിവരങ്ങൾ ചോർത്തും; അപ്ഡേറ്റ് ചെയ്യാൻ നിർദേശം 

എംപി 4 ഫോര്‍മാറ്റിലുള്ള വിഡിയോകള്‍ വഴിയാണ് വൈറസ് ആക്രമണം
വാട്സാപ്പ് വിഡിയോകൾ സൂക്ഷിക്കുക! ഫോൺ ഹാക്ക് ചെയ്തു വിവരങ്ങൾ ചോർത്തും; അപ്ഡേറ്റ് ചെയ്യാൻ നിർദേശം 

ന്യൂഡൽഹി: പെഗാസസ് സ്‌പൈവെയര്‍ സൃഷ്ടിച്ച കോലാഹലങ്ങള്‍ കെട്ടടങ്ങും മുൻപ് വാട്സാപ്പിൽ പുതിയ വൈറസ് ആക്രമണം. വാട്‌സാപ്പ് വഴി അയക്കുന്ന വിഡിയോ ഫയലുകളിലൂടെ ഫോണില്‍ മാല്‍വെയറുകള്‍ കടത്തിവിടാനാകുമെന്നാണ് പുതിയ കണ്ടെത്തല്‍. ഫോൺ ഹാക്ക് ചെയ്തു വിവരങ്ങൾ ചോർത്താൻ ശേഷിയുള്ള‌വയാണ് വിഡിയോകൾ വഴി എത്തുന്ന ഈ വൈറസ്. സുരക്ഷാ ഭീഷണി വാട്‌സാപ്പ് സ്ഥിരീകരിച്ചു.

എംപി 4 ഫോര്‍മാറ്റിലുള്ള വിഡിയോകള്‍ വഴിയാണ് വൈറസ് ആക്രമണം. അതീവഗുരുതര സ്വഭാവമുള്ള റിമോട്ട് കോഡ് എക്സിക്യൂഷൻ (ആർസിഇ), ഡിനയൽ ഓഫ് സർവീസ് (ഡിഒഎസ്) ആക്രമണങ്ങളാണ് ഹാക്കർമാർ നടത്തുന്നത്. ഫോണിൽ ശേഖരിച്ച വാട്‌സാപ്പ് ഡാറ്റ പോലും കയ്യടക്കാന്‍ സാധിക്കും. വാട്‌സാപ്പ് മീഡിയാ ഫയലുകള്‍ ഒട്ടോഡൗണ്‍ലോഡ് ആക്കി വെച്ചത് ഹാക്കർമാക്ക് ഫോണിലെത്താൻ എളുപ്പമാക്കും. 

വാട്‌സാപ്പ് ആപ്ലിക്കേഷന്‍ ഉടന്‍ അപ്‌ഡേറ്റ് ചെയ്യാനാണ് അധിക‌ൃതർ നിർദേശിക്കുന്നത്. ആൻഡ്രോയ്ഡ്, ഐഫോൺ ഉപയോക്താക്കൾ വാട്സാപ് പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്തു ഫോൺ സുരക്ഷിതമാക്കണമെന്നു അധികൃതർ ആവശ്യപ്പെട്ടു. മീഡിയ ഓട്ടോ ഡൗൺലോഡ് സംവിധാനം ഓഫ് ആക്കാനും അറിയാത്ത നമ്പറുകളിൽ നിന്നുള്ള മീഡിയ ഫയലുകൾ തുറക്കരുതെന്നും നിർദേശമുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com