വൊഡാഫോണിനും എയര്‍ടെല്ലിനും പിന്നാലെ ജിയോയുടെ പ്രഹരവും; നിരക്കില്‍ മൂന്നിരട്ടി വര്‍ധനവ് വരുത്തിയേക്കും

താരിഫ് നിരക്കുകള്‍ ഉയര്‍ത്തുമെങ്കിലും, രാജ്യത്തെ ഡിജിറ്റല്‍ വിപ്ലവത്തെ ബാധിക്കാത്ത വിധത്തിലായിരിക്കും നിരക്ക് വര്‍ധനവ് നടപ്പിലാക്കുകയെന്നും ജിയോ
വൊഡാഫോണിനും എയര്‍ടെല്ലിനും പിന്നാലെ ജിയോയുടെ പ്രഹരവും; നിരക്കില്‍ മൂന്നിരട്ടി വര്‍ധനവ് വരുത്തിയേക്കും

ന്യൂഡല്‍ഹി: ഐഡിയ, വൊഡാഫോണ്‍, എയര്‍ടെല്‍ എന്നീ മൊബൈല്‍ സേവന ദാതാക്കള്‍ നിരക്കുയര്‍ത്തുമെന്ന് വ്യക്തമാക്കിയതിന് പിന്നാലെ ജിയോയും. ടെലികോം വ്യവസായത്തെ സംരക്ഷിക്കുക എന്ന ഉദ്യമത്തില്‍ സര്‍ക്കാരിനൊപ്പം ഉപയോക്താക്കള്‍ക്ക് വേണ്ടി ജിയോയും പങ്കാളിയാവും എന്നാണ് ജിയോ അറിയിച്ചിരിക്കുന്നത്. 

താരിഫ് നിരക്കുകള്‍ ഉയര്‍ത്തുമെങ്കിലും, രാജ്യത്തെ ഡിജിറ്റല്‍ വിപ്ലവത്തെ ബാധിക്കാത്ത വിധത്തിലായിരിക്കും നിരക്ക് വര്‍ധനവ് നടപ്പിലാക്കുകയെന്നും ജിയോ പറയുന്നു. ഡിസംബര്‍ 1 മുതല്‍ നിരക്കുകള്‍ ഉയര്‍ത്തുമെന്ന സൂചനയാണ് ഐഡിയ, വൊഡാഫോണ്‍, എയര്‍ടെല്‍ എന്നീ കമ്പനികള്‍ നല്‍കിയത്. 

74000 കോടി രൂപയാണ് വൊഡാഫോണ്‍, ഐഡിയ, എയര്‍ടെല്‍ എന്നിവയുടെ സംയുക്ത നഷ്ടം. സാമ്പത്തിക നഷ്ടം അതിജീവിക്കാനായി കമ്പനികള്‍ നിലവിലെ ചാര്‍ജുകളേക്കാള്‍ മൂന്നിരട്ടി വരെ നിരക്കുകളില്‍ വര്‍ധനവ് വരുത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. 

'ലോകോത്തര ഡിജിറ്റല്‍ അനുഭവങ്ങള്‍ തങ്ങളുടെ ഉപയോക്താക്കള്‍ തുടര്‍ന്നും ആസ്വദിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍, വോഡഫോണ്‍ ഐഡിയ 2019 ഡിസംബര്‍ 1 മുതല്‍ താരിഫുകളുടെ നിരക്ക് ഉചിതമായി വര്‍ധിപ്പിക്കും'  വോഡഫോണ്‍ ഐഡിയ പ്രസ്താവനയില്‍ പറഞ്ഞു.

'അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതിക മേഖല എന്ന നിലയില്‍ വളരെയധികം മൂലധനവും തുടര്‍ച്ചയായ നിക്ഷേപവും ആവശ്യമാണ്, അതിനാല്‍ ഡിജിറ്റല്‍ ഇന്ത്യയുടെ കാഴ്ചപ്പാടിനെ പിന്തുണയ്ക്കാന്‍ ഈ മേഖല പ്രാപ്തിയാര്‍ജിക്കേണ്ടത് അത്യാവശ്യമാണ്. 'ഇതനുസരിച്ച് ഡിസംബറില്‍ നിരക്കുകള്‍ ഉചിതമായി വര്‍ധിപ്പിക്കും'എയര്‍ടെല്‍ പ്രസ്താവനയില്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com