രണ്ടുലക്ഷം രൂപയും വൈറ്റ് ഹൗസിലേക്കുള്ള ടിക്കറ്റും; സ്‌പെല്‍ ബീ പന്ത്രണ്ടാം സീസണ് തുടക്കം

രാജ്യത്തെ ഏറ്റവും വലിയ സ്‌പെല്ലിങ്ങ് ബീ മത്സരമായ 'ക്ലാസ്‌മേറ്റ് സ്‌പെല്‍ ബീ' യുടെ പന്ത്രണ്ടാം സീസണ് തുടക്കമായി
രണ്ടുലക്ഷം രൂപയും വൈറ്റ് ഹൗസിലേക്കുള്ള ടിക്കറ്റും; സ്‌പെല്‍ ബീ പന്ത്രണ്ടാം സീസണ് തുടക്കം


കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്‌പെല്ലിങ്ങ് ബീ മത്സരമായ 'ക്ലാസ്‌മേറ്റ് സ്‌പെല്‍ ബീ' യുടെ പന്ത്രണ്ടാം സീസണ് തുടക്കമായി. പ്രശസ്ത നോട്ട് ബുക്ക് ബ്രാന്‍ഡായ ക്ലാസ്‌മേറ്റ്‌സും റേഡിയോ മിര്‍ച്ചിയുമാണ് സംഘാടകര്‍. 5 മുതല്‍ 9 വരെയുള്ള ക്ലാസ്സുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് പങ്കെടുക്കാന്‍ അവസരമുള്ളത്. www.classmatesspellbee.in എന്ന വെബ് സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. വമ്പന്‍ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. 

രണ്ടു ലക്ഷം രൂപയുടെ കാഷ് അവാര്‍ഡ്, വൈറ്റ് ഹൗസ് സന്ദര്‍ശിക്കാനുള്ള അവസരം എന്നിവയ്ക്കു പുറമേ രക്ഷിതാവിനൊപ്പം വാഷിംഗ്ടണ്‍ ഡി സി യില്‍ നടക്കുന്ന ലോകപ്രശസ്തമായ സ്‌ക്രിപ്‌സ് നാഷണല്‍ സ്‌പെല്ലിംഗ് ബീ നേരില്‍ കാണാനുള്ള അവസരവും ദേശീയ ചാമ്പ്യന് ലഭിക്കും. നാല് സെമി ഫൈനലിസ്റ്റുകള്‍ക്ക് 50,000 രൂപ വീതം ലഭിക്കും. അതുല്യതയെ ആഘോഷിക്കുക എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് ഈ വര്‍ഷത്തെ മത്സരങ്ങള്‍ അരങ്ങേറുന്നത്. രാജ്യത്തെ മുപ്പത് നഗരങ്ങളില്‍നിന്നുള്ള ആയിരം സ്‌കൂളുകളില്‍നിന്നായി അഞ്ചു ലക്ഷത്തോളം വിദ്യാര്‍ഥികള്‍ ഈ സീസണില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

'ഓരോ കുട്ടിയും അതുല്യനാണ്; അതേപോലെ അതുല്യമാണ് ഓരോ വാക്കും. കുട്ടികള്‍ക്ക് അവരുടെ കഴിവുകള്‍ തിരിച്ചറിയുന്നതിനും പ്രകടിപ്പിക്കുന്നതിനുമുള്ള ഒരു ദേശീയ പ്ലാറ്റ്‌ഫോമാണ് സ്‌പെല്‍ ബീയിലൂടെ ക്ലാസ്‌മേറ്റ് ഒരുക്കുന്നത്. ഓരോ വര്‍ഷവും കൂടുതല്‍ കുട്ടികളിലേക്കും കൂടുതല്‍ സ്‌കൂളുകളിലേക്കും കൂടുതല്‍ നഗരങ്ങളിലേക്കും മത്സരങ്ങള്‍ വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. നോട്ട്ബുക്കുകളും എഴുത്ത്, വര, ഗണിത ശാസ്ത്ര  ഉപകരണങ്ങളും ലോകോത്തര നിലവാരത്തില്‍ നിര്‍മിക്കുന്ന ക്ലാസ്‌മേറ്റ് കുട്ടികളുടെ സ്വപ്‌നങ്ങള്‍ക്ക് ശക്തമായ പിന്തുണ നല്‍കുന്നു.' ഐ ടി സിയുടെ എജൂക്കേഷന്‍ ആന്‍ഡ് സ്‌റ്റേഷനറി പ്രൊഡക്റ്റ്‌സ് ബിസിനസ് ചീഫ് എക്‌സിക്യൂട്ടീവ് ശൈലേന്ദ്ര ത്യാഗി പറഞ്ഞു.

'കുട്ടികളേയും രക്ഷിതാക്കളേയും അധ്യാപകരേയും പരസ്പരം ബന്ധിപ്പിക്കുന്ന വേദിയായി സ്‌പെല്‍ ബീ മാറിക്കഴിഞ്ഞു. കേവലം ഒരു സ്‌പെല്ലിംഗ് മത്സരം എന്ന നിലയില്‍ നിന്ന് ഇംഗ്ലീഷ് വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്ന മഹത്തായ ചുവടുവെപ്പായി ഇത് മാറിയിട്ടുണ്ട്. രാജ്യത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ നിന്നുള്ള പ്രതിഭാധനരായ വിദ്യാര്‍ഥികളെ സ്‌പെല്‍ ബീ ഒരു പൊതു വേദിയില്‍ അണിനിരത്തുന്നു. വിദ്യാര്‍ഥികള്‍ക്ക് അവരുടെ ശേഷികള്‍ പുറത്തെടുക്കാനും ഭാഷാപരമായ കഴിവുകള്‍ പ്രകടിപ്പിക്കാനും അവസരം ഒരുക്കുന്നു. ദേശീയ തലത്തില്‍ ടെലിവിഷനിലൂടെ മത്സരങ്ങള്‍ സംപ്രേഷണം ചെയ്യുന്നത് കുട്ടികള്‍ക്ക് കൂടുതല്‍ പ്രചോദനമാവുന്നുണ്ട്,' എന്റര്‍ടെയ്ന്‍മെന്റ് നെറ്റ്‌വര്‍ക്ക് (ഇന്ത്യ) സി ഒ ഒ യതിഷ് മെഹ്‌റിഷി അഭിപ്രായപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com