ഒരു കിലോ തക്കാളിക്ക് 400 രൂപ; പാകിസ്ഥാനില്‍ വില കുതിച്ചുയരുന്നു

.ഇറക്കുമതി നിയന്ത്രണങ്ങളാണ് വില ക്രമാതീതമായി ഉയരാന്‍ കാരണമെന്ന് വ്യാപാരികള്‍ ആരോപിക്കുന്നു
ഒരു കിലോ തക്കാളിക്ക് 400 രൂപ; പാകിസ്ഥാനില്‍ വില കുതിച്ചുയരുന്നു

കറാച്ചി: പാകിസ്ഥാനില്‍ തക്കാളി വില കുതിച്ചുയരുന്നു. കിലോയ്ക്ക് 400 രൂപയായാണ് തക്കാളി വില ഉയര്‍ന്നത്.ഇറക്കുമതി നിയന്ത്രണങ്ങളാണ് വില ക്രമാതീതമായി ഉയരാന്‍ കാരണമെന്ന് വ്യാപാരികള്‍ ആരോപിക്കുന്നു.

പാകിസ്ഥാനിലെ പ്രമുഖ നഗരമായ കറാച്ചിയിലാണ് ഒരു കിലോ തക്കാളിക്ക് 400 രൂപയായി ഉയര്‍ന്നത്. തക്കാളി വില പിടിച്ചുനിര്‍ത്താന്‍ ഇറാനില്‍ നിന്ന് തക്കാളി ഇറക്കുമതി ചെയ്യാന്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ 4500 ടണിന്റെ സ്ഥാനത്ത് 989 ടണ്‍ മാത്രമാണ് വിപണിയില്‍ എത്തിയതെന്ന് വ്യാപാരികള്‍ പറയുന്നു. തക്കാളിയുടെ ക്ഷാമമാണ് വില ക്രമാതീതമായി ഉയരാന്‍ കാരണം.

ഈ മാസത്തിന്റെ തുടക്കത്തില്‍ 117 രൂപയായിരുന്നു ഒരു കിലോ തക്കാളിയുടെ വില. വിളവെടുപ്പ് കുറഞ്ഞത് ഉള്‍പ്പെടെയുളള കാരണങ്ങളാണ് തക്കാളി വില ക്രമാതീതമായി ഉയരാന്‍ ഇടയാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഇറക്കുമതി നിയന്ത്രണങ്ങളും വിലയില്‍ പ്രതിഫലിക്കുന്നുണ്ട്. എല്ലാവര്‍ക്കും ഇറക്കുമതി ചെയ്യാന്‍ അവസരം നല്‍കുന്നതിന് പകരം ചുരുക്കം ചിലര്‍ക്ക് മാത്രമാണ് തക്കാളി ഇറക്കുമതി ചെയ്യാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ഇതും വില ഉയരാന്‍ ഒരു മുഖ്യ കാരണമാണെന്ന് വ്യാപാരികള്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com