പെരിസ്‌കോപ്പ് ലെന്‍സ്, 60എക്‌സ് വരെ സൂമിങ്; 5ജി സ്മാർട്ട് ഫോണുകളുമായി വിവോ

വിവോ എക്‌സ് 30 5ജി, വിവോ എക്‌സ് 30 പ്രോ 5ജി സ്മാര്‍ട്ട്‌ഫോണുകള്‍ ഉള്‍പ്പെടുന്ന സീരീസാണ് ഡിസംബറിൽ തുടങ്ങുന്നത്
പെരിസ്‌കോപ്പ് ലെന്‍സ്, 60എക്‌സ് വരെ സൂമിങ്; 5ജി സ്മാർട്ട് ഫോണുകളുമായി വിവോ

5ജി സ്മാർട്ട് ഫോണുകളുടെ മറ്റൊരു സീരീസുമായി വിവോ ഡിസംബറിൽ എത്തുന്നു. 5ജി സ്മാര്‍ട്ട്‌ഫോണിന്റെ പുതിയ വിവോ എക്‌സ് 30 സീരീസ് കമ്പനിയുടെ ആദ്യ ഫോണായിരിക്കും. വിവോ എക്‌സ് 30 5ജി, വിവോ എക്‌സ് 30 പ്രോ 5ജി സ്മാര്‍ട്ട്‌ഫോണുകള്‍ ഉള്‍പ്പെടുന്ന സീരീസാണ് ഡിസംബറിൽ തുടങ്ങുന്നത്.

പെരിസ്‌കോപ്പ് ലെന്‍സുമായി വരുമെന്നു സൂചിപ്പിക്കുന്ന ഫോണിന്റെ പുതിയ ടീസര്‍ വീഡിയോ ഇപ്പോള്‍ കമ്പനി പുറത്തിറക്കി. 60എക്‌സ് വരെ സൂമിങ് കഴിവുകളാണ് ഫോണ്‍ വാഗ്ദാനം ചെയ്യുന്നത്. വീഡിയോയിലെ ഫോണ്‍ അനുസരിച്ച്, ഗ്രേഡിയന്റ് നിറമുള്ള ഗ്ലാസ് ബാക്ക് പാനലിനു പിന്നില്‍ ക്യാമറ മൊഡ്യൂളിനുള്ളിലാണ് പ്രദര്‍ശിപ്പിക്കുന്നത്. മൊഡ്യൂളിനുള്ളില്‍ മൂന്ന് ക്യാമറകളും നാലാമത്തേത് എല്‍ഇഡി ഫ്‌ളാഷിനൊപ്പം പ്രത്യേകം സ്ഥാപിച്ചിരിക്കുന്നു. വോളിയം റോക്കറും പവര്‍ ബട്ടണും ഫോണിന്റെ വലതുവശത്ത് കാണാം. ചുവടെ, ഒരു യുഎസ്ബി ടൈപ്പ്‌സി പോര്‍ട്ടും സ്പീക്കര്‍ ഗ്രില്ലും കാണാം.

വിവോ എക്‌സ് 30ന് 6.5 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയുണ്ടെന്നാണ് അഭ്യൂഹം. പ്രോ വേരിയന്റിന് 6.89 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയുണ്ട്. വരാനിരിക്കുന്ന സീരീസിന് സാംസങ്ങിന്റെ എക്‌സിനോസ് 980 5 ജി ചിപ്‌സെറ്റാണ് നല്‍കുന്നതെന്ന് കമ്പനി ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. എക്‌സ് 30ന് 8 ജിബി റാമും 128 ജിബി സ്‌റ്റോറേജും ലഭിക്കുമെന്നാണ് സൂചന. പ്രോ മോഡലിന് 12 ജിബി റാമും 256 ജിബി സ്‌റ്റോറേജുമുണ്ട്.

കഴിഞ്ഞാഴ്ചയാണ് ഇന്ത്യയില്‍ വിവോ യു20 സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കിയത്. റാം അടിസ്ഥാനമാക്കി രണ്ട് വേരിയന്റുകളിലാണ് മിഡ് ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ വരുന്നത്. 4 ജിബി റാമും 64 ജിബി ഇന്റേണല്‍ സ്‌റ്റോറേജുമുള്ള ഒന്നിന് 10,990 രൂപയും മറ്റൊന്ന് 6 ജിബി റാമും 64 ജിബി സ്‌റ്റോറേജുമായി വരുമ്പോള്‍ 11,990 രൂപയുമാണ് വില. 16 എംപി പ്രൈമറി സെന്‍സര്‍, നൈറ്റ് മോഡിനുള്ള പിന്തുണ, സൂപ്പര്‍ വൈഡ് ആംഗിള്‍ ഷോട്ടുകള്‍ക്ക് 8 എംപി സെന്‍സര്‍, മാക്രോ ഷോട്ടുകള്‍ക്ക് 2 എംപി ക്യാമറ ലെന്‍സ് എന്നിവ ഉള്‍പ്പെടുന്ന ട്രിപ്പിള്‍ ക്യാമറയാണ് ഫോണിന്റെ പിന്നില്‍.

ക്യാമറ മൊഡ്യൂളിനുള്ളിലെ മൂന്നാമത്തെ ക്യാമറ ലെന്‍സിന് തൊട്ടുതാഴെയായി ഒരു എല്‍ഇഡി ഫ്‌ളാഷിനുള്ളില്‍ ഇരിക്കുന്നു. മുന്‍ ക്യാമറയ്ക്ക് 16 എംപി സെന്‍സറുണ്ട്. സ്‌നാപ്ഡ്രാഗണ്‍ 675 പ്രോസസറാണ് ഫോണിന്റെ കരുത്ത്. 5000 എംഎഎച്ച് ബാറ്ററിയാണ് പവര്‍ നല്‍കുന്നത്. ഒറ്റ ചാര്‍ജില്‍ ഫോണ്‍ 273 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈയിലും 21 മണിക്കൂര്‍ ഇന്‍സ്റ്റാഗ്രാം ഉപയോഗത്തിലും 17 മണിക്കൂര്‍ ഫേസ്ബുക്കിലും 11 മണിക്കൂര്‍ യൂട്യൂബിലും നിലനില്‍ക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com