മെസേജുകള്‍ എത്രനേരം കാണണം?; വാട്‌സ് ആപ്പ് മെസേജുകള്‍ക്ക് ഇനി ആയുര്‍ദൈര്‍ഘ്യവും, പുതിയ ഫീച്ചര്‍

സമയപരിധി നിശ്ചയിച്ച് മെസേജുകള്‍ സ്വയം അപ്രത്യക്ഷമാകുന്ന ഫീച്ചറാണ് വാട്‌സ് ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്
മെസേജുകള്‍ എത്രനേരം കാണണം?; വാട്‌സ് ആപ്പ് മെസേജുകള്‍ക്ക് ഇനി ആയുര്‍ദൈര്‍ഘ്യവും, പുതിയ ഫീച്ചര്‍

മെസേജുകള്‍ ഡീലിറ്റ് ചെയ്യുന്നത് കൂടുതല്‍ കാര്യക്ഷമമാക്കാന്‍ പുതിയ ഫീച്ചറുമായി വാട്സ് ആപ്പ്. സമയപരിധി നിശ്ചയിച്ച് മെസേജുകള്‍ സ്വയം അപ്രത്യക്ഷമാകുന്ന ഫീച്ചറാണ് വാട്‌സ് ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. അതായത് നിശ്ചിത സമയപരിധി തെരഞ്ഞെടുത്താല്‍ മെസേജുകള്‍ ആ കാലപരിധിയില്‍ എത്തുമ്പോള്‍ സ്വയം അപ്രത്യക്ഷമാകും. മെസേജുകള്‍ ഡീലിറ്റ് ആയതിന്റെ ഒരു അടയാളവും അവശേഷിപ്പിക്കാതെയാണ് ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കുക. വാട്‌സ് ആപ്പ് പുതിയതായി അപ്‌ഡേറ്റ് ചെയ്യുന്നവര്‍ക്കാണ് ഇതിന്റെ സൗകര്യം ലഭിക്കുക.

ഒക്ടോബറില്‍ ഇത് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയിരുന്നു. disappearing message എന്ന പേരിലാണ് ഈ സംവിധാനം പരീക്ഷിച്ചത്. ഇപ്പോള്‍ ഇതിന്റെ പരിഷ്‌കരിച്ച പതിപ്പാണ് അവതരിപ്പിച്ചിരിക്കുന്നത്. ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ഫോണുകളില്‍ ഡിലീറ്റ് മെസേജ് എന്ന പേരിലാണ് വാട്‌സ് ആപ്പ് ഈ സേവനം ലഭ്യമാക്കുന്നത്. ഗ്രൂപ്പ് ചാറ്റിലും ഈ സേവനം പ്രയോജനപ്പെടുത്താന്‍ സാധിക്കും.

വാട്‌സ് ആപ്പില്‍ കോണ്‍ടാക്റ്റ് ഇന്‍ഫോര്‍മേഷന്‍ എന്ന ഫീച്ചറിലാണ് ഇത് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡീലിറ്റ് മെസേജ് ഓണ്‍ ചെയ്യാനും ഓഫ് ചെയ്യാനുമുളള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.ഒരു മണിക്കൂര്‍, ഒരു ദിവസം, ഒരു ആഴ്ച, ഒരു മാസം, ഒരു വര്‍ഷം എന്നിങ്ങനെ അഞ്ച് ഓപ്ഷനുകള്‍ പ്രയോജനപ്പെടുത്താനുളള സൗകര്യമാണ് ലഭ്യമാക്കിയിരിക്കുന്നത്. ഈ സമയപരിധിയില്‍ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കുമ്പോള്‍ നിശ്ചിത സമയം കഴിയുന്ന മുറയ്ക്ക് സന്ദേശങ്ങള്‍ അപ്രത്യക്ഷമാകുന്ന വിധമാണ് ഇതില്‍ സംവിധാനം ഒരുക്കിയിരിക്കുന്നത്. കൂടാതെ നേരത്തെ മെസേജുകള്‍ ഡീലിറ്റ് ചെയ്യുമ്പോള്‍ അവേശേഷിക്കുന്നത് പോലെ ഒന്നും തന്നെ ബാക്കിവെക്കാതെയാണ് ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കുന്നത്. കൂടാതെ ഡാര്‍ക്ക് മോഡും വാട്‌സ് ആപ്പ അവതരിപ്പിച്ചിട്ടുണ്ട്.

നിലവില്‍ നിശ്ചിത സമയത്തിനുളളില്‍ മെസേജുകള്‍ ഡീലിറ്റ് ചെയ്യാന്‍ സംവിധാനമുണ്ട്. അതായത് നിശ്ചിത സമയം കഴിഞ്ഞാല്‍ മെസേജുകള്‍ ഡീലിറ്റ് ചെയ്യാന്‍ സാധിക്കില്ല. അതായത് മെസേജ് ഫോര്‍ എവരി വണ്‍ എന്ന ഫീച്ചര്‍ പ്രയോജനപ്പെടുത്താന്‍ കഴിയില്ല എന്ന് സാരം. തെറ്റായി സന്ദേശങ്ങള്‍ പങ്കുവെയ്ക്കുന്നത് നീക്കം ചെയ്യാനാണ് മെസേജ് ഫോര്‍ എവരി വണ്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ മെസേജ് നീക്കം ചെയ്താലും ഡീലീറ്റ് ചെയ്തു എന്ന രേഖപ്പെടുത്തല്‍ അവശേഷിക്കാറുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com