സര്‍ക്കാര്‍ സേവനങ്ങള്‍ വിരല്‍ത്തുമ്പില്‍; ഈ 30 ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ മറക്കരുത്!

കുട്ടികള്‍ക്കും അധ്യാപകര്‍ക്കും കര്‍ഷകര്‍ക്കും സ്ത്രീകള്‍ക്കും ഉപകാരപ്രദമായ നിരവധി ആപ്പുകള്‍ സര്‍ക്കാര്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്
സര്‍ക്കാര്‍ സേവനങ്ങള്‍ വിരല്‍ത്തുമ്പില്‍; ഈ 30 ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ മറക്കരുത്!

ന്യൂഡല്‍ഹി: ഉപഭോക്താവിന്റെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് വിവിധ ആപ്പുകള്‍ വികസിപ്പിച്ചെടുക്കുന്ന കാലത്തിലൂടെയാണ് കടന്നുപോകുന്നത്. സാങ്കേതികവിദ്യയുടെ വികാസത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ ആരും തയ്യാറല്ല എന്ന് വ്യക്തമാക്കുന്നതാണ് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധന. ജനങ്ങളുടെ ആവശ്യങ്ങള്‍ കണക്കിലെടുത്ത് സര്‍ക്കാരും ഈ രംഗത്ത് സജീവമാണ്. മാറിയ കാലത്തിന്റെ ആവശ്യം മനസ്സിലാക്കി ജനോപകാരപ്രദമായ ആപ്പുകള്‍ വികസിപ്പിച്ചെടുക്കുന്നതില്‍ സര്‍ക്കാരും പിന്നോട്ടല്ല.

കുട്ടികള്‍ക്കും അധ്യാപകര്‍ക്കും കര്‍ഷകര്‍ക്കും സ്ത്രീകള്‍ക്കും ഉപകാരപ്രദമായ നിരവധി ആപ്പുകള്‍ സര്‍ക്കാര്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
സ്ത്രീകളുടെ സുരക്ഷ ലക്ഷ്യമിട്ടുളള 112 എന്ന പേരിലുളള ആപ്പ് സര്‍ക്കാര്‍ സേവനം ലഭ്യമാക്കുന്ന സുപ്രധാന ആപ്പുകളില്‍ മുന്‍നിരയില്‍ വരുന്നതാണ്.ബട്ടണില്‍ അമര്‍ത്തുമ്പോള്‍ തന്നെ സ്ത്രീകള്‍ക്ക് അടിയന്തര സഹായം ലഭ്യമാക്കാന്‍ സഹായിക്കുന്നതാണ് ഈ ആപ്പ്. ഇതിന് പുറമേ സുപ്രധാന രേഖകള്‍ സൂക്ഷിക്കാന്‍ സഹായിക്കുന്ന ഡിജി ലോക്കര്‍, ഡ്രൈവിങ് ലൈസന്‍സ്, വാഹനത്തെ കുറിച്ചുളള വിവരങ്ങള്‍ എന്നിവ അറിയാന്‍ സഹായിക്കുന്ന എംപരിവാഹന്‍, പാസ്‌പോര്‍ട്ട് സംബന്ധമായ വിവരങ്ങള്‍ അറിയാന്‍ എംപാസ്‌പോര്‍ട്ട്, വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ ഒരേ കുടക്കീഴില്‍ അണിനിരത്തിയുളള യൂണിഫൈഡ് മൊബൈല്‍ ആപ്ലിക്കേഷന്‍ ഫോര്‍ ന്യൂ ഏജ് ഗവര്‍ണന്‍സ്. ഉമംഗ് എന്ന ചുരുക്കപ്പേരിലാണ് ഈ ആപ്പ് അറിയപ്പെടുന്നത്. അടുത്തുളള പൊലീസ് സ്റ്റേഷന്‍, നമ്പര്‍ എന്നിവ ലഭ്യമാക്കുന്ന ഇന്ത്യന്‍ പൊലീസ് ഓണ്‍ കോള്‍ എന്നിവയെല്ലാം ഉപഭോക്താവിന് സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഏറെ സഹായകരമാണ്.

കാര്‍ഷികമേഖലയിലെ നവീന ആശയങ്ങള്‍ അറിയാന്‍ സഹായിക്കുന്ന കൃഷി കിസാന്‍ ആണ് മറ്റൊരു പ്രധാന ആപ്പ്. സ്‌പോര്‍ട്‌സ് താരങ്ങള്‍ക്കും കായികപ്രേമികള്‍ക്കും വളരെ പ്രയോജനകരമായ ഒരു ആപ്പാണ് ഖേലോ ഇന്ത്യ. അത്തരത്തില്‍ ഓരോ വ്യക്തികളുടെയും ആഭിമുഖ്യം തിരിച്ചറിഞ്ഞുളള വ്യത്യസ്ത ആപ്പുകളാണ് സര്‍ക്കാര്‍ വികസിപ്പിച്ചിരിക്കുന്നത്.

റിസര്‍വേഷന്‍ ആവശ്യമില്ലാത്ത ടിക്കറ്റുകള്‍ എടുക്കാന്‍ സഹായിക്കുന്ന യുടിഎസ്, ആദായനികുതി സംബന്ധമായ കാര്യങ്ങള്‍ അറിയാന്‍ സഹായിക്കുന്ന aaykar setu,  സാമ്പത്തിക ഇടപാടുകള്‍ക്ക് സഹായിക്കുന്ന ഭീം, റെയില്‍വേ വിവരങ്ങള്‍ ലഭ്യമാക്കുന്ന ഐആര്‍സിടിസി, ഡേറ്റ സ്പീഡ് അറിയാന്‍ സഹായിക്കുന്ന മൈ സ്പീഡ്, ഡിജി സേവക്, സ്റ്റാര്‍ട്ട് ആപ്പ് ഇന്ത്യ, പ്രവാസികള്‍ക്ക് വിവരങ്ങള്‍ ലഭ്യമാക്കാന്‍ സഹായിക്കുന്ന madad, സി-വിജില്‍, തുടങ്ങി നിരവധി ആപ്പുകളാണ് പ്ലേ സ്റ്റോറില്‍ ലഭ്യമാക്കിയിരിക്കുന്നത്.

ഭാരത് കി വീര്‍, യോഗാ ലോക്കേറ്റര്‍, ശാസ്ത്രീയ സംഗീതം ആസ്വദിക്കുന്നതിന് സംഗമം, ഉപഭോക്താവിന് പരാതികള്‍ നല്‍കാന്‍ സഹായിക്കുന്ന കണ്‍സ്യൂമര്‍ ആപ്പ്, സിഎച്ച്‌സി ഫാം മെഷീനറി, കുട്ടികള്‍ക്കും ടീച്ചര്‍മാര്‍ക്കും സഹായകരമായ ഇ- പാത്ത്ശാല, ഡിജി സേവക്, നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍, ടൂറിസം വിവരങ്ങള്‍ക്ക് ഇന്‍ക്രെഡിബിള്‍ ഇന്ത്യ, വോട്ടര്‍ ഹെല്‍പ്പ് ലൈന്‍, മൈ ഗവണ്‍മെന്റ്, കിസാന്‍ സുവിധ എന്നിങ്ങനെ മറ്റു ചില ആപ്പുകളും സര്‍ക്കാര്‍ സേവനങ്ങള്‍ അറിയാന്‍ സഹായിക്കുന്നതാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com