സ്വകാര്യമേഖലയ്ക്കു കൈമാറിയില്ലെങ്കില്‍ എയര്‍ ഇന്ത്യ അടച്ചുപൂട്ടേണ്ടി വരും: കേന്ദ്രമന്ത്രി

സ്വകാര്യമേഖലയ്ക്കു കൈമാറിയില്ലെങ്കില്‍ എയര്‍ ഇന്ത്യ അടച്ചുപൂട്ടേണ്ടി വരും: കേന്ദ്രമന്ത്രി

സ്വകാര്യമേഖലയ്ക്കു കൈമാറിയില്ലെങ്കില്‍ എയര്‍ ഇന്ത്യ അടച്ചുപൂട്ടേണ്ടി വരും: കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: സ്വകാര്യവത്കരിച്ചില്ലെങ്കില്‍ എയര്‍ ഇന്ത്യ അടച്ചുപൂട്ടേണ്ടിവരുമെന്ന് സിവില്‍ വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി. സ്വകാര്യവത്കരണത്തിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും ജീവനക്കാരുടെ താത്പര്യങ്ങള്‍ പൂര്‍ണമായും സംരക്ഷിക്കുമെന്നും ഹര്‍ദീപ് സിങ് പുരി രാജ്യസഭയില്‍ പറഞ്ഞു.

സ്വകാര്യവത്കരിച്ചില്ലെങ്കില്‍ എയര്‍ ഇന്ത്യ അടച്ചുപൂട്ടേണ്ടി വരും. ഓഹരി വിറ്റഴിക്കലിനുള്ള നടപടികള്‍ നടക്കുകയാണ്. അതിനു ശേഷം ടെന്‍ഡര്‍ ഉള്‍പ്പെടെയുള്ള നടപടികളിലേക്കു കടക്കും- പുരി പറഞ്ഞു.

ജീവനക്കാരുടെ താത്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടായിരിക്കും സര്‍ക്കാര്‍ തീരുമാനങ്ങള്‍ എടുക്കുക. ഇപ്പോഴുള്ള ജീവനക്കാരില്‍ എത്ര പേര്‍ ഉണ്ടാവും മറ്റുള്ളവര്‍ക്ക് എന്തു സംഭവിക്കും തുടങ്ങിയ കാര്യങ്ങളെല്ലാം സര്‍ക്കാര്‍ കണക്കിലെടുക്കുമെന്ന് കേന്ദ്ര മന്ത്രി അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com