സാമ്പത്തിക വളര്‍ച്ച വീണ്ടും ഇടിഞ്ഞു; ആറുവര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍

സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ ജിഡിപി വളര്‍ച്ചാനിരക്ക് 4.5 ശതമാനമായി താഴ്ന്നു
സാമ്പത്തിക വളര്‍ച്ച വീണ്ടും ഇടിഞ്ഞു; ആറുവര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ ആഭ്യന്തര വളര്‍ച്ചാനിരക്ക് ആറുവര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍. സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ ജിഡിപി വളര്‍ച്ചാനിരക്ക് 4.5 ശതമാനമായി താഴ്ന്നു. ഉപഭോഗം കുറഞ്ഞതും സ്വകാര്യ നിക്ഷേപം താഴ്ന്നതുമാണ് മുഖ്യമായി വളര്‍ച്ചാനിരക്കിനെ ബാധിച്ചത്. മുന്‍ വര്‍ഷം സമാനകാലയളവില്‍ വളര്‍ച്ചാനിരക്ക് ഏഴ് ശതമാനം ആയിരുന്നു.

ജൂണ്‍ പാദത്തില്‍ വളര്‍ച്ചാനിരക്ക് അഞ്ചുശതമാനമായിരുന്നു. ഇത് ആണ് 4.8 ശതമാനമായി താഴ്ന്നത്. തുടര്‍ച്ചയായി നാലാം പാദത്തിലും ഏഴ് ശതമാനത്തിലും താഴെയായി വളര്‍ച്ചാനിരക്ക് രേഖപ്പെടുത്തിയിരിക്കുകയാണെന്ന്് കണക്കുകള്‍ വ്യക്തമാക്കുന്നു.

വ്യാപാരം, ഹോട്ടല്‍, ട്രാന്‍സ്‌പോര്‍ട്ട്, വിവരസാങ്കേതികവിദ്യ, റിയല്‍ എസ്‌റ്റേറ്റ് തുടങ്ങിയ മേഖലകള്‍ ഇക്കാലയളവില്‍ 4.3 ശതമാനം വളര്‍ച്ച മാത്രമാണ് രേഖപ്പെടുത്തിയത്. കൃഷി, മത്സ്യബന്ധനം ഉള്‍പ്പെടെയുളള പ്രാഥമിക മേഖലയില്‍ വളര്‍ച്ചാനിരക്ക് 2.1 ശതമാനമാണ്. ഖനനമേഖലയില്‍ ഇത് 0.1 ശതമാനമായി താഴ്ന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു.കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസാണ് ജിഡിപി നിരക്കുകള്‍ പുറത്തുവിട്ടത്.

രാജ്യത്ത് ഇപ്പോള്‍ ദൃശ്യമാകുന്നത് വളര്‍ച്ചാ മുരടിപ്പാണെന്നാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ കഴിഞ്ഞ ദിവസം രാജ്യസഭയില്‍ അഭിപ്രായപ്പെട്ടത്. ഇന്ത്യയില്‍ സാമ്പത്തിക മാന്ദ്യമില്ലെന്നും അവര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com