ചാറ്റിങ്ങിന് മാത്രമല്ല, ഇനി വാട്ട്‌സ്ആപ്പ് വഴി പണവും അയക്കാം; ആര്‍ബിഐയുടെ അംഗീകാരം കാത്ത് ഫേയ്‌സ്ബുക്ക്

വാട്ട്‌സ്ആപ്പ് വഴി പണമയക്കുന്ന സംവിധാനം ആര്‍ബിഐയുടെ അംഗീകാരം കാത്തിരിക്കുകയാണ്
ചാറ്റിങ്ങിന് മാത്രമല്ല, ഇനി വാട്ട്‌സ്ആപ്പ് വഴി പണവും അയക്കാം; ആര്‍ബിഐയുടെ അംഗീകാരം കാത്ത് ഫേയ്‌സ്ബുക്ക്

സോഷ്യല്‍ മീഡിയയിലെ പ്രധാന ചാറ്റിങ് ആപ്പാണ് വാട്ട്‌സ്ആപ്പ്. എന്നാല്‍ ഇനി ചാറ്റ് ചെയ്യാന്‍ മാത്രമല്ല പണം ഇയക്കാനും വാട്ട്‌സ്ആപ്പ് മതിയാകും. വാട്ട്‌സ്ആപ്പിലൂടെ ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കുള്ള സൗകര്യം കൊണ്ടുവരാനുള്ള തയാറെടുപ്പിലാണ് ഫേയ്‌സ്ബുക്ക്. ഇതിനായി റിസര്‍വ് ബാങ്കിന്റെ അംഗീകാരം കാത്തിരിക്കുകയാണെന്ന് ഫേയ്‌സ്ബുക്ക് ഇന്ത്യ മേധാവിയും മലയാളിയുമായ അജിത്ത് മോഹന്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

കൂടുതല്‍ പേരെ ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് പ്രേരിപ്പിക്കാന്‍ വാട്ട്‌സ്ആപിന്റെ പേയ്‌മെന്റ് സംവിധാനത്തിനു സാധിക്കുമെന്നും അജിത് മോഹന്‍ പറഞ്ഞു. വാട്ട്‌സ്ആപ്പ് വഴി പണമയക്കുന്ന സംവിധാനം ആര്‍ബിഐയുടെ അംഗീകാരം കാത്തിരിക്കുകയാണ്. പെയ്‌മെന്റുകളുടെ ഡേറ്റ ഇന്ത്യയില്‍ തന്നെ സൂക്ഷിക്കണമെന്ന ആര്‍ബിഐയുടെ  നിര്‍ദേശം ഫേയ്‌സ്ബുക്ക് അംഗീകരിച്ചു കഴിഞ്ഞു. 

ഇന്ന് ഓണ്‍ലൈനിലൂടെ വളരെ എളുപ്പത്തില്‍ പണമിടപാട് നടത്താന്‍ നിരവധി ആപ്ലിക്കേഷനുകള്‍ ലഭ്യമാണ്. ഗൂഗിള്‍ പേ, പേടിയം തുടങ്ങിയവയ്ക്ക് മികച്ച സ്വീകാര്യതയാണ് ഉള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com