ഇടപാടുകാര്‍ ശ്രദ്ധിക്കുക!; ഈ മാസം 11 ദിവസം ബാങ്കുകള്‍ തുറക്കില്ല, കറന്‍സി ക്ഷാമത്തിന് സാധ്യത

ചില സംസ്ഥാനങ്ങളിലെ ആഘോഷത്തില്‍ ചെറിയ മാറ്റങ്ങളുണ്ടെങ്കിലും അവധിയുടെ ആഘോഷമാണ് ഈ മാസം
ഇടപാടുകാര്‍ ശ്രദ്ധിക്കുക!; ഈ മാസം 11 ദിവസം ബാങ്കുകള്‍ തുറക്കില്ല, കറന്‍സി ക്ഷാമത്തിന് സാധ്യത

മുംബൈ: ഒക്ടോബര്‍ മാസത്തില്‍ രാജ്യത്തെ ബാങ്കുകള്‍ക്ക് 11 ദിവസം അവധി.ചില സംസ്ഥാനങ്ങളിലെ ആഘോഷത്തില്‍ ചെറിയ മാറ്റങ്ങളുണ്ടെങ്കിലും അവധിയുടെ ആഘോഷമാണ് ഈ മാസം. 

ആറുദിവസം സാധാരണ അവധിയാണ്. ഞായറാഴ്ചയും രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയുമാണ് ഈ അവധികള്‍. തുടര്‍ന്ന് ഗാന്ധി ജയന്തി, നവമി, ദസറ, തുടങ്ങിയവയാണ് മറ്റ് അവധികള്‍.അതുകൊണ്ട് ഇടപാടുകാര്‍ ശ്രദ്ധിക്കണം. ബാങ്കുകള്‍ അവധിയായതിനാല്‍ എടിഎമ്മിലും കറന്‍സി ക്ഷാമം അനുഭവപ്പെട്ടേക്കാം.

ഒക്ടോബര്‍ 2 ഗാന്ധി ജയന്തി, ഒക്ടോബര്‍ 6 ഞായര്‍, ഒക്ടോബര്‍ 7 നവമി, ഒക്ടോബര്‍ 8 ദസറ( വിജയദശമി), ഒക്ടോബര്‍ 12 രണ്ടാം ശനി, ഒക്ടോബര്‍ 13 ഞായര്‍, ഒക്ടോബര്‍ 20 ഞായര്‍, ഒക്ടോബര്‍ 26 നാലാം ശനി, ഒക്ടോബര്‍ 27 ദീപാവലി( ഞായറാഴ്ച), ഒക്ടോബര്‍ 28 ഗോവര്‍ദ്ധന്‍ പൂജ, ഒക്ടോബര്‍ 29 ഭായ് ഡൂജ് തുടങ്ങിയവയാണ് ദേശീയ തലത്തില്‍ ഉളള അവധികള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com