പത്തുദിവസത്തിനകം ആയിരത്തോളം രൂപ വര്‍ധിച്ചു, സ്വര്‍ണവില വീണ്ടും കുതിക്കുന്നു; ഈ മാസത്തെ ഏറ്റവും ഉയര്‍ന്നനിലയില്‍ 

ഈ മാസത്തിന്റെ തുടക്കത്തില്‍ 27520 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില
പത്തുദിവസത്തിനകം ആയിരത്തോളം രൂപ വര്‍ധിച്ചു, സ്വര്‍ണവില വീണ്ടും കുതിക്കുന്നു; ഈ മാസത്തെ ഏറ്റവും ഉയര്‍ന്നനിലയില്‍ 

കൊച്ചി: ഒരു ഇടവേളയ്ക്ക് ശേഷം സ്വര്‍ണവില വീണ്ടും ഉയരുന്നു. പവന് 240 രൂപ വര്‍ധിച്ച് സ്വര്‍ണവില ഇന്ന് 28400 രൂപയായി. ഈമാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലാണിത്. ഗ്രാമിന് 30 രൂപ ഉയര്‍ന്ന് 3550 രൂപയായി.

ഈ മാസത്തിന്റെ തുടക്കത്തില്‍ 27520 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇത് ഘട്ടം ഘട്ടമായി ഉയര്‍ന്നാണ് 28500ലേക്ക് എത്തിയിരിക്കുന്നത്. ഏകദേശം പവന് 900 രൂപയാണ് പത്തുദിവസം കൊണ്ട് വര്‍ധിച്ചത്.

ആഗോള സമ്പദ്‌വ്യവസ്ഥയില്‍ തളര്‍ച്ച തുടരുന്നതാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ചൈന- അമേരിക്ക വ്യാപരയുദ്ധം അടക്കമുളള വിഷയങ്ങളാണ് ആഗോള സാമ്പത്തിക മുരടിപ്പിന് ഒരു പ്രധാന കാരണം. അതിനാല്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍  സ്വര്‍ണത്തിലേക്ക് മാറുന്നതാണ് സ്വര്‍ണവില ഉയരാന്‍ പ്രധാനകാരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com