ഇന്ധനവിലയില്‍ നേരിയ ആശ്വാസം ; പെട്രോള്‍, ഡീസല്‍ വിലയില്‍ കുറവ്‌

പെട്രോളിന് 12 പൈസയും ഡീസലിന് 16 പൈസയുമാണ്  കുറഞ്ഞത്
ഇന്ധനവിലയില്‍ നേരിയ ആശ്വാസം ; പെട്രോള്‍, ഡീസല്‍ വിലയില്‍ കുറവ്‌

കൊച്ചി : സംസ്ഥാനത്ത് ഇന്ധന വിലയില്‍ നേരിയ കുറവ്. പെട്രോളിന് 12 പൈസയും ഡീസലിന് 16 പൈസയുമാണ് ഇന്ന് കുറഞ്ഞത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ ഇന്നത്തെ വില 75 രൂപ 44 പൈസയാണ്. ഒരു ലിറ്റര്‍ ഡീസലിന്റെ വില 70 രൂപ 27 പൈസയുമാണ്. 

തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 76 രൂപ 78 പൈസയാണ്. ഡീസല്‍ വില 71 രൂപ 62 പൈസയും. കോഴിക്കോട് പെട്രോള്‍, ഡീസല്‍ വില യഥാക്രമം 75 രൂപ 77 പൈസ, 70 രൂപ 59 പൈസ എന്നിങ്ങനെയാണ്. 

ഇന്നലെയും പെട്രോളിനും ഡീസലിനും നേരിയ തോതില്‍ വില കുറഞ്ഞിരുന്നു. പെട്രോളിന് നാല് പൈസയും ഡീസലിന് അഞ്ച് പൈസയുമാണ് ഇന്നലെ കുറഞ്ഞത്. ഈ മാസം രണ്ടാം തീയതിക്ക് ശേഷം ഇന്ധന വിലയില്‍ നേരിയ കുറവ് തുടരുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com