ഓര്‍ഡര്‍ ചെയ്തത് ക്രിക്കറ്റ് ബാറ്റ്: കിട്ടിയത് കോട്ട്; ഫ്‌ലിപ് കാര്‍ട്ടിന് ലക്ഷം രൂപ പിഴ

ഓര്‍ഡര്‍ നല്‍കിയ ക്രിക്കറ്റ് ബാറ്റിന് പകരം കോട്ട് നല്‍കിയ ഫ്‌ലിപ് കാര്‍ട്ടിന് ഒരുലക്ഷം രൂപ പിഴ വിധിച്ച് ഉപഭോക്തൃ തര്‍ക്ക പരിഹാര സമിതി.
ഓര്‍ഡര്‍ ചെയ്തത് ക്രിക്കറ്റ് ബാറ്റ്: കിട്ടിയത് കോട്ട്; ഫ്‌ലിപ് കാര്‍ട്ടിന് ലക്ഷം രൂപ പിഴ

ബെംഗലൂരു: ഓര്‍ഡര്‍ നല്‍കിയ ക്രിക്കറ്റ് ബാറ്റിന് പകരം കോട്ട് നല്‍കിയ ഫ്‌ലിപ് കാര്‍ട്ടിന് ഒരുലക്ഷം രൂപ പിഴ വിധിച്ച് ഉപഭോക്തൃ തര്‍ക്ക പരിഹാര സമിതി. കര്‍ണാടകയിലെ ഷിവമോഗയിലാണ് സംഭവം. ഫ്‌ലിപ് കാര്‍ട്ടിനും അതിന്റെ സഹ സ്ഥാപകന്‍ സച്ചിന്‍ ബന്‍സലിനും ഇ-കാര്‍ട്ടിനുമാണ് പിഴ വിധിച്ചിരിക്കുന്നത്. 2017ല്‍ നടന്ന സംഭവത്തിലാണ് നടപടി. 

ക്രിക്കറ്റ് ബാറ്റ് ഓര്‍ഡര്‍ ചെയ്തപ്പോള്‍ കോട്ടാണ് തന്നതെന്നും മാറ്റി നല്‍കാന്‍ ഫ്‌ലിപ് കാര്‍ട്ട് തയ്യാറായില്ലെന്നും ചൂണ്ടിക്കാട്ടി വദിരരാജ റാവു എന്നയാളാണ് പരാതി നല്‍കിയത്. 

എസ്ജി പ്ലേയര്‍ എഡിഷന്‍ ഇംഗ്ലീഷ് വില്ലോ ക്രിക്കറ്റ് ബാറ്റാണ് റാവു ഓര്‍ഡര്‍ ചെയ്തത്. 6,074 ഫീസായി വാങ്ങി ഇ-കാര്‍ട്ട് ഡെലിവറി ബോയ് നല്‍കിയ പാര്‍സലില്‍ ഉണ്ടായിരുന്നത് ഒരു കോട്ടായിരുന്നു. ഉത്പന്നം മാറ്റി നല്‍കണം എന്നാവശ്യപ്പെട്ട് റാവു ഫ്‌ലിപ് കാര്‍ട്ടിനെ സമീപിച്ചു. എന്നാല്‍ പലതവണ ആവശ്യപ്പെട്ടിട്ടും ഉത്പന്നം മാറ്റി നല്‍കാന്‍ കമ്പനിക്ക് സാധിച്ചില്ല. ഇതേത്തുടര്‍ന്നാണ് റാവു നിയമനടപടിയിലേക്ക് നീങ്ങിയത്. 

റാവുവിന് നഷ്ടപരിഹാരമായി 50,000രൂപ നല്‍കാനും ബാക്കി തുക ഒരാഴ്ചക്കുള്ളില്‍ കണ്‍സ്യൂമര്‍ ഫോറം വെല്‍ഫെയര്‍ ഫണ്ടിലേക്ക് അടക്കാനും ഫോറം ഉത്തരവിട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com