3.75 ലക്ഷം കോടി ആസ്തി, മുകേഷ് അംബാനി തുടര്‍ച്ചയായ 12ാം വര്‍ഷവും ഒന്നാമന്‍; അതിസമ്പന്നരില്‍ എട്ട് മലയാളികള്‍

വ്യവസായിയായ ഗൗതം അദാനി സമ്പന്നരില്‍ രണ്ടാം സ്ഥാനം കയ്യടക്കിയതാണ് ശ്രദ്ധേയമായ മറ്റൊന്ന്
3.75 ലക്ഷം കോടി ആസ്തി, മുകേഷ് അംബാനി തുടര്‍ച്ചയായ 12ാം വര്‍ഷവും ഒന്നാമന്‍; അതിസമ്പന്നരില്‍ എട്ട് മലയാളികള്‍

മുംബൈ: രാജ്യത്തെ ഏറ്റവും സമ്പന്നന്‍ മുകേഷ് അംബാനി. തുടര്‍ച്ചയായ 12ാം വര്‍ഷമാണ് മുകേഷ് അംബാനി ഇന്ത്യയിലെ സമ്പന്നരില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നത്. വ്യവസായിയായ ഗൗതം അദാനി സമ്പന്നരില്‍ രണ്ടാം സ്ഥാനം കയ്യടക്കിയതാണ് ശ്രദ്ധേയമായ മറ്റൊന്ന്. 

മുകേഷ് അംബാനിയുടെ ആസ്തിയില്‍ 410 കോടിയുടെ വര്‍ധനവാണ് ഒരു വര്‍ഷത്തിന് ഇടയിലുണ്ടായത്. 5140 ഡോളറാണ് മുകേഷ് അംബാനിയുടെ മൊത്തം ആസ്തി(3.7 ലക്ഷം കോടി). ടെലികോം മേഖലയിലെ ജിയോയുടെ വളര്‍ച്ചയാണ് മുകേഷ് അംബാനിക്ക് തുണയായത്. രണ്ടാമത് എത്തിയ അദാനിയേക്കാള്‍ വളരെ ദൂരം മുന്‍പിലാണ് മുകേഷ് അംബാനി. 

1570 കോടി ഡോളറാണ് ഗൗതം അദാനിയുടെ ആസ്തി. കഴിഞ്ഞ വര്‍ഷം ഫോര്‍ബ്‌സിന്റെ ഇന്ത്യയുടെ അതി സമ്പന്നരുടെ പട്ടികയില്‍ പത്താം സ്ഥാനത്തായിരുന്നു ഗൗതം അദാനി. ഇവിടെ നിന്നാണ് രണ്ടാം സ്ഥാനം കയ്യടക്കുന്ന കുതിപ്പിലേക്ക് അദാനി വളര്‍ന്നത്. 1560 കോടി ഡോളര്‍ ആസ്തിയുമായി ഹിന്ദുജ സഹോദരങ്ങളാണ് മൂന്നമതെത്തിയത്. 

ഫോര്‍ബ്‌സ് പ്രസിദ്ധീകരിച്ച ഇന്ത്യയിലെ 100 അതി സമ്പന്നരുടെ പട്ടികയില്‍ എട്ട് മലയാളികലും ഇടംപിടിച്ചു. മലയാളികളില്‍ ഒന്നാമത് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ യൂസഫലിയാണ്. 430 കോടിയുടെ ആസ്തിയാണ് ഇദ്ദേഹത്തിനുള്ളത്. പട്ടികയില്‍ 26ാം സ്ഥാനത്താണ് യൂസഫലി. 310 കോടിയുടെ ആസ്തിയുമായി ആര്‍പി ഗ്രൂപ്പ് ചെയര്‍മാര്‍ രവി പിള്ളയാണ് മറ്റൊരു മലയാളി. 

മുത്തൂറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ എം ജി ജോര്‍ജിന്റെ ആസ്തി 305 കോടി രൂപയാണ്. ഫോര്‍ബ്‌സ് ലിസ്റ്റില്‍ 44ാം സ്ഥാനത്താണ് ഇദ്ദേഹം. 236 കോടി രൂപയുടെ ആസ്തിയുമായി ക്രിസ് ഗോപാലന്‍, 205 കോടി ആസ്തിയുമായി ജെംസ് എഡ്യുക്കേഷന്‍ ചെയര്‍മാന്‍ സണ്ണി വര്‍ക്കി, 191 കോടി രൂപയുടെ ആസ്ഥിയുമായി എഡ്യുടെക് സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍, 141 കോടിയുടെ ആസ്തിയുമായി വിപിഎസ് ഹെല്‍ത്ത്‌കെയര്‍ സിഎംഡി ഡോ ഷംസീര്‍ വയലിന്‍ , 140 കോടി ആസ്ഥിയുമായി ഇന്‍ഫോസിസ് സ്ഥാപകന്‍ എസ് ഡി ഷുബുലാല്‍ എന്നിവരാണ് പട്ടികയില്‍ ഇടം നേടിയ മലയാളികള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com