ഫിംഗര്‍പ്രിന്റ് ആരുടേതായാലും മതി, ഫോണ്‍ അണ്‍ലോക്ക് ചെയ്യാം; നാണംകെട്ട് സാംസങ്ങ് 

സാംസങ് ഗ്യാലക്‌സി നോട്ട് സീരിസ്, എസ് സീരിസ് എന്നിവയിലേതെങ്കിലും ഉപയോഗിക്കുന്നവര്‍ വളരെ സൂക്ഷിക്കണം. പ്രത്യേകിച്ചും പണം കൈമാറ്റ ആപ്പുകള്‍ ഫോണില്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍.
ഫിംഗര്‍പ്രിന്റ് ആരുടേതായാലും മതി, ഫോണ്‍ അണ്‍ലോക്ക് ചെയ്യാം; നാണംകെട്ട് സാംസങ്ങ് 

സാംസങ്ങിന്റെ ഗ്യാലക്‌സി എസ്10 മോഡലിന്റെ സംഭവിച്ച തകരാര്‍ സമ്മതിച്ച് കമ്പനി. ഇതിന്റെ ഇന്‍ഡിസ്‌പ്ലെ, അള്‍ട്രാസോണിക് ഫിംഗര്‍പ്രിന്റ് സെന്‍സറിന്റെ പ്രവര്‍ത്തനം ശരിയായ നിലയിലല്ലെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പഭോക്താവിന് മാത്രം തുറക്കാവുന്ന തരത്തില്‍ സെറ്റ് ചെയ്ത ഇതിന്റെ ഫിംഗര്‍പ്രിന്റ് ലോക്ക് ആര്‍ക്ക്് വേണമെങ്കിലും തുറക്കാമെന്ന അവസ്ഥയിലാണ്. 

ഫോണില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത ഫിംഗര്‍പ്രിന്റ് ഉപയോഗിച്ചു പോലും ഫോണ്‍ തുറക്കാമെന്ന അവസ്ഥയാണ്. എന്നാലിപ്പോള്‍ തങ്ങള്‍ക്ക് സംഭവിച്ച സാങ്കേതി തകരാര്‍ സമ്മതിച്ച് സാംസങ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഈ പ്രശ്‌നം പരിഹരിക്കാനായി തങ്ങള്‍ ഒരു സോഫ്റ്റ്‌വെയര്‍ പാച് ഉടനെ അയയ്ക്കുമെന്ന് സാംസങ് അറിയിച്ചു. മാത്രമല്ല, തങ്ങള്‍ക്ക് പറ്റിയ തെറ്റ് സമ്മതിച്ച് ഗ്യാലക്‌സി എസ്10ന്റെ സപ്പോര്‍ട്ട് പേജില്‍ സാംസങ് ഒരു കുറിപ്പെഴുതികയും ചെയ്തു. 'സാംസങ്ങിന്റേതല്ലാത്തതോ, അല്ലെങ്കില്‍ പോറല്‍ വീണതോ, അഴുക്കു പറ്റിയതോ ആയ സ്‌ക്രീന്‍ പ്രൊട്ടക്ടറുകള്‍ ഉപയോഗിച്ചാല്‍ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ കബളിക്കപ്പെട്ടേക്കാം', എന്നായിരുന്നു സാംസങ്ങിന്റെ വിശദീകരണം. 

ബ്രിട്ടിഷുകാരിയായ ഒരു സ്ത്രീയാണ് ഈ ഗുരുതരമായ പിഴവ് ആദ്യമായി കണ്ടെത്തിയത്. തന്റെ ഫോണില്‍ രജിസ്റ്റര്‍ ചെയ്യാത്ത ഭര്‍ത്താവിന്റെ വിരലടയാളം പതിപ്പിച്ചപ്പോഴും ഫോണ്‍ തുറക്കാനായി എന്നാണ് അവര്‍ കണ്ടെത്തിയത്. താന്‍ പുതിയതായി ഒട്ടിച്ച സ്‌ക്രീന്‍ പ്രൊട്ടക്ടര്‍ ആണ് പ്രശ്‌നമായതെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. 

സിലിക്കണ്‍ ഫോണ്‍ കെയ്‌സുകള്‍ക്കൊപ്പം കിട്ടുന്ന സ്‌ക്രീന്‍ പ്രൊട്ടക്ടറുകള്‍ ഉപയോഗിച്ചാലും ഈ പ്രശ്‌നം വരുമെന്ന് സാംസങ് സമ്മതിച്ചതായി 'റോയിട്ടേഴ്‌സ്' റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ പ്രശ്‌നം ആദ്യം കണ്ടെത്തിയ ലീസ നീല്‍സണ്‍ ജെല്‍ ആവരണം വാങ്ങി ഒട്ടിച്ചിരുന്നു. ആവരണത്തിനു മുകളിലൂടെയാണ് വിരലടയാളം പതിച്ചത്. മറ്റൊരു ഉപയോക്താവ് സാംസങ് പുതിയതായി അവതരിപ്പിച്ച ഗ്യാലക്‌സി നോട്ട് 10 ലും ഇതു സാധ്യമാണെന്ന് കണ്ടെത്തുകയും അതിന്റ വിഡിയോ സ്റ്റാലൈറ്റ് എന്ന ട്വിറ്റര്‍ പേജില്‍ പോസ്റ്റു ചെയ്യകയും ചെയ്തിരുന്നു.

സാംസങ് ഗ്യാലക്‌സി നോട്ട് സീരിസ്, എസ് സീരിസ് എന്നിവയിലേതെങ്കിലും ഉപയോഗിക്കുന്നവര്‍ വളരെ സൂക്ഷിക്കണം. പ്രത്യേകിച്ചും പണം കൈമാറ്റ ആപ്പുകള്‍ ഫോണില്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍. ഫോണ്‍ കൈയ്യില്‍ കിട്ടിയാല്‍ ഇത്തരമൊരു സ്‌ക്രീന്‍ പ്രൊട്ടക്ടര്‍ ഉപയോഗിച്ചാല്‍ പണം എടുക്കാനാകും. ദക്ഷിണ കൊറിയയിലെ കാകാബാങ്ക് (Kakaobank) തങ്ങളുടെ ഉപയോക്താക്കളോട് പണമിടപാടുകള്‍ക്കായി ബയോമെട്രിക്‌സിന് പകരം പിന്‍ ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ടു. 

സാംസങ്ങിന്റെ മുന്നറിയിപ്പ് പ്രകാരം മുകളില്‍ പറഞ്ഞ ഏതെങ്കിലും മോഡല്‍ ഉപയോഗിക്കുന്നവര്‍ ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഫിംഗര്‍പ്രിന്റ് ഡിലീറ്റ് ചെയ്ത ശേഷം പുതിയ വിരലടയാളം പതിക്കുക. മറ്റൊരു കാര്യം, കമ്പനി സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് നല്‍കുന്നതു വരെ സിലിക്കണ്‍ ആവരണങ്ങള്‍ സ്‌ക്രീനിനു മേല്‍ പതിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക എന്നതാണ്. അടുത്തയാഴ്ച ആദ്യം പാച്ച് എത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com