ലോകത്തെ ഏറ്റവും വിലകൂടിയ മധുരം നുകരാന്‍ ആഗ്രഹമുണ്ടോ?; കിലോയ്ക്ക് 4.3 ലക്ഷം രൂപ

രാജ്യത്തെ പ്രമുഖ എഫ്എംസിജി കമ്പനിയായ ഐടിസി ലോകത്തിലെ തന്നെ ഏറ്റവും വില കൂടിയ ചോക്ലേറ്റ് വിപണിയിലിറക്കി
ലോകത്തെ ഏറ്റവും വിലകൂടിയ മധുരം നുകരാന്‍ ആഗ്രഹമുണ്ടോ?; കിലോയ്ക്ക് 4.3 ലക്ഷം രൂപ

കൊച്ചി: രാജ്യത്തെ പ്രമുഖ എഫ്എംസിജി കമ്പനിയായ ഐടിസി ലോകത്തിലെ തന്നെ ഏറ്റവും വില കൂടിയ ചോക്ലേറ്റ് വിപണിയിലിറക്കി. ഐടിസിയുടെ പ്രീമിയം ചോക്ലേറ്റ് ബ്രാന്‍ഡായ 'ഫാബെല്ല്‌ലെ എക്‌സ്‌ക്വിസിറ്റ്' ആണ് വില കൂടിയ ഈ ചോക്ലേറ്റ് വിപണിയില്‍ എത്തിച്ചത്. ഏകദേശം കിലോയ്ക്ക് 4.3 ലക്ഷം രൂപയാണ് ഈ ചോക്ലേറ്റിന്റെ വില.

ലോകോത്തര നിലവാരത്തിലുള്ള ചോക്ലേറ്റ് ബ്രാന്‍ഡ് സൃഷ്ടിക്കാനാണ് ഫാബെല്ലെയിലൂടെ ഐടിസി ശ്രമിക്കുന്നത്. ഓര്‍ഡറിന് അനുസരിച്ചാണ് ചോക്ലേറ്റ് ലഭ്യമാകുക. ബുധനാഴ്ച മുതലാണ് ഇത് ലഭിക്കുക. ഏറ്റവും ചെലവേറിയ ചോേേക്ലറ്റ് എന്ന നിലയില്‍ ഇതിനോടകം തന്നെ ഇത് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഇടംപിടിച്ചിട്ടുണ്ട്.

അപൂര്‍വ രുചിക്കൂട്ടുകളും ലോകത്തിലെ തന്നെ മികച്ച കൊക്കോയും ചേര്‍ത്താണ് ചോക്ലേറ്റ് തയ്യാറാക്കിയിട്ടുള്ളത്. ഇന്ത്യന്‍ ഉപഭോക്താക്കളുടെ ചോക്ലേറ്റ് അഭിരുചി കൂടി പരിഗണിച്ചാണ് ഇത് തയ്യാറാക്കുന്നത്.

കൈകൊണ്ട് തടിയില്‍ തീര്‍ത്ത ബോക്‌സിലാണ് ചോക്ലേറ്റ് ലഭ്യമാക്കുന്നത്. ഈ ബോക്‌സിനുള്ളില്‍ കൈകൊണ്ടുണ്ടാക്കിയ 15 ചോക്ലേറ്റുകളാണ് ഉണ്ടാകുക. വ്യത്യസ്ത ആശയങ്ങളില്‍ തീര്‍ത്ത ചോക്ലേറ്റിന് ഓരോന്നിനും 15 ഗ്രാമാണ് തൂക്കം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com