വരുന്നു, ട്രെയിനുകളിലും വൈഫൈ; പുതിയ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍ 

രാജ്യത്ത് ട്രെയിനുകള്‍ക്കുള്ളില്‍ വൈഫൈ ലഭ്യമാക്കുന്നതിനു നടപടികള്‍ തുടങ്ങിയതായി റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍
വരുന്നു, ട്രെയിനുകളിലും വൈഫൈ; പുതിയ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍ 

സ്‌റ്റോക്‌ഹോം: രാജ്യത്ത് ട്രെയിനുകള്‍ക്കുള്ളില്‍ വൈഫൈ ലഭ്യമാക്കുന്നതിനു നടപടികള്‍ തുടങ്ങിയതായി റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍. നാലു വര്‍ഷത്തിനികം ഇതു നടപ്പാക്കുമെന്ന് ഗോയല്‍ സ്വീഡനില്‍ പറഞ്ഞു. 

റെയില്‍വേ സ്റ്റേഷനുകളില്‍ വൈഫൈ ലഭ്യമാക്കുന്നതിനുള്ള നടപടികളില്‍ ഗണ്യമായ പുരോഗതിയുണ്ടാക്കാന്‍ ആയിട്ടുണ്ട്. രാജ്യത്തെ 5150 റെയില്‍വേ സ്‌റ്റേഷനുകളില്‍ ഇപ്പോള്‍ വൈഫൈ സൗകര്യം ഉണ്ടെന്ന് ഗോയല്‍ ചൂണ്ടിക്കാട്ടി. അടുത്ത വര്‍ഷം അവസാനത്തോടെ രാജ്യത്ത് ആകെയുള്ള 6500 സ്‌റ്റേഷനുകളിലും വൈഫൈ എത്തിക്കും. 

ട്രെയിനുകള്‍ക്കുള്ളില്‍ വൈവൈ ലഭ്യമാക്കാന്‍ കൂടുതല്‍ സങ്കീര്‍ണമായ സാങ്കേതിക വിദ്യയാണ്. അതിനു കൂടുതല്‍ നിക്ഷേപം ആവശ്യമുണ്ട്. ടവറുകള്‍ സ്ഥാപിക്കുകയും ട്രെയിനുകള്‍ക്കുള്ളില്‍ ഉപകരണങ്ങള്‍ ഘടിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. ഇതിനായി വിദേശ സാങ്കേതിക വിദ്യ ലഭ്യമാക്കണമെന്ന് ഗോയല്‍ പറഞ്ഞു.

ട്രെയിനുകളില്‍ വൈഫൈ എത്തുന്നതോടെ സുരക്ഷയില്‍ വന്‍ കുതിച്ചുചാട്ടമുണ്ടാക്കാനാവും. കംപാര്‍ട്ട്‌മെന്റുകളില്‍ സിസിടിവി സ്ഥാപിക്കാനും അതിന്റെ ദൃശ്യങ്ങള്‍ അപ്പോള്‍ തന്നെ പൊലീസ് സ്റ്റേഷനുകളുമായി ബന്ധിപ്പിക്കാനുമാവും. നാലോ നാലരയോ വര്‍ഷം കൊണ്ട് അതു കൈവരിക്കാനാവുമെന്നാണ് കരുതുന്നതെന്ന് ഗോയല്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com