ഇനി സ്പീഡില്‍ വണ്ടി ഓടിക്കാന്‍ പറ്റുന്നില്ലെന്ന പരാതി വേണ്ട!; നാലുവരിപ്പാതയില്‍ കാറിന് വേഗം 100 കിലോമീറ്റര്‍, പുതുക്കിയ വിജ്ഞാപനം

കേന്ദ്രസര്‍ക്കാരിന്റെ പുതുക്കിയ വിജ്ഞാപനമനുസരിച്ചുളള വേഗപരിധി സംസ്ഥാനത്തെ ദേശീയ പാതകളില്‍ നടപ്പാക്കി തുടങ്ങി
ഇനി സ്പീഡില്‍ വണ്ടി ഓടിക്കാന്‍ പറ്റുന്നില്ലെന്ന പരാതി വേണ്ട!; നാലുവരിപ്പാതയില്‍ കാറിന് വേഗം 100 കിലോമീറ്റര്‍, പുതുക്കിയ വിജ്ഞാപനം

കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെ പുതുക്കിയ വിജ്ഞാപനമനുസരിച്ചുളള വേഗപരിധി സംസ്ഥാനത്തെ ദേശീയ പാതകളില്‍ നടപ്പാക്കി തുടങ്ങി. നാലുവരിപ്പാതയില്‍ എട്ടുസീറ്റുകള്‍ വരെയുളള യാത്രാവാഹനങ്ങളുടെ വേഗപരിധി മണിക്കൂറില്‍ നൂറ് കിലോമീറ്ററായി ഉയര്‍ത്തി. നേരത്തെ ഇത് 90 കിലോമീറ്ററായിരുന്നു.

ബൈക്കുകളുടെ പരമാവധി വേഗത മണിക്കൂറില്‍ 80 കിലോമീറ്ററാണ്. ചരക്കുവാഹനങ്ങള്‍ക്ക് 80 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാം. ഓട്ടോകളുടേത് 50 കിലോമീറ്ററാണെന്നും വിജ്ഞാപനത്തില്‍ പറയുന്നു.സേലം- കൊച്ചി ദേശീയ പാത 544ല്‍ വാളയാറിനും വടക്കാഞ്ചേരിക്കുമിടയിലെ ക്യാമറകളില്‍ ഇതു പ്രകാരം മാറ്റം വരുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com