നിര്‍മ്മാണ മേഖലയ്ക്ക് കനത്ത തിരിച്ചടി ; സിമന്റ് വില ഇന്ന് മുതല്‍ കൂടും ; വര്‍ധന ചാക്കിന് 50 രൂപ വരെ

മഴക്കാലത്ത് ഘട്ടംഘട്ടമായി കുറഞ്ഞ സിമന്റ് വില ഒറ്റയടിക്ക് കുത്തനെ ഉയര്‍ത്താനാണ് കമ്പനികളുടെ തീരുമാനം
നിര്‍മ്മാണ മേഖലയ്ക്ക് കനത്ത തിരിച്ചടി ; സിമന്റ് വില ഇന്ന് മുതല്‍ കൂടും ; വര്‍ധന ചാക്കിന് 50 രൂപ വരെ

തിരുവനന്തപുരം : നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിസന്ധി സൃഷ്ടിച്ച് സംസ്ഥാനത്ത് സിമന്റ് വില ഇന്നു മുതല്‍ വര്‍ധിക്കും.  ചാക്കിന് 40 മുതല്‍ 50 രൂപ വരെ വര്‍ധിപ്പിക്കാനാണ് സിമന്റ് കമ്പനികള്‍ വിതരണക്കാര്‍ക്ക് നല്‍കിയ നിര്‍ദേശം. എന്നാല്‍ കാരണമില്ലാതെ സിമന്റ് വില വര്‍ധിപ്പിച്ചതില്‍ ശക്തമായ പ്രതിഷേധത്തിലാണ് വിതരണക്കാരും വ്യാപാരികളും. വില കൂട്ടാനുള്ള ഒരു സാഹചര്യവും നിലവിലില്ലെന്നാണ് വ്യാപാരികളുടെ നിലപാട്. 

മഴക്കാലത്ത് ഘട്ടംഘട്ടമായി കുറഞ്ഞ സിമന്റ് വില ഒറ്റയടിക്ക് കുത്തനെ ഉയര്‍ത്താനാണ് കമ്പനികളുടെ തീരുമാനം. തിരുവനന്തപുരത്ത് ഒരു ചാക്ക് സിമന്റിന്റെ ശരാശരി മൊത്തവില 370 രൂപയാണ്. ശങ്കര്‍ സിമന്റിന് 380 രൂപയും, രാംകോ സിമന്റിന് 375 രൂപയും, അള്‍ട്രാടെക്കിന് 385 രൂപയും, ഡാല്‍മിയക്ക് 375, ചെട്ടിനാട് 360 രൂപ എന്നിങ്ങനെയാണ് പ്രമുഖ കമ്പനികളുടെ ചില്ലറ വില നിലവാരം. 

നിലവില്‍ മലബാര്‍ സിമന്റ്‌സ് മാത്രമാണ് വില ഉയര്‍ത്താത്തത്. പ്രളയാനന്തര പുനര്‍ നിര്‍മ്മാണത്തെയും ലൈഫ് ഭവനപദ്ധതിയെയും എല്ലാം വിലക്കയറ്റം ബാധിക്കും. സിമന്റ് വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ വ്യാപാരികള്‍ നാളെ യോഗം ചേരുന്നുണ്ട്. സിമന്റ് വിതരണത്തിന് എടുക്കാതിരിക്കുന്നത് അടക്കമുള്ള പ്രതിഷേധ മാര്‍ഗങ്ങളും പരിഗണനയിലുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com