സ്വിസ് ബാങ്കിലെ കള്ളപ്പണം; ഇന്ത്യന്‍ നിക്ഷേപകരുടെ വിവരങ്ങള്‍ ഇന്ന് മുതല്‍ കൈമാറും

സ്വിസ് ബാങ്ക് നിക്ഷേപകരുടെ പട്ടിക ഇന്ന് മുതല്‍ ഇന്ത്യക്ക് കൈമാറാന്‍ തീരുമാനം.
സ്വിസ് ബാങ്കിലെ കള്ളപ്പണം; ഇന്ത്യന്‍ നിക്ഷേപകരുടെ വിവരങ്ങള്‍ ഇന്ന് മുതല്‍ കൈമാറും

ന്യൂഡല്‍ഹി: സ്വിസ് ബാങ്ക് നിക്ഷേപകരുടെ പട്ടിക ഇന്ന് മുതല്‍ ഇന്ത്യക്ക് കൈമാറാന്‍ തീരുമാനം. ഇരു രാജ്യങ്ങളും തമ്മില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നുണ്ടായ ധാരണയുടെ അടിസ്ഥാനത്തിലാണ് നടപടി. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസിനാണ് വിവരങ്ങള്‍ കൈമാറുക. കള്ളപ്പണത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയപരമായ വിജയം കൂടിയാണ് ഇപ്പോഴത്തെ തീരുമാനം. 

ആഗസ്റ്റ് 29, 30 തീയതികളില്‍ ഇരു രാജ്യങ്ങളുടേയും പ്രതിനിധികള്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇടപാടുകാരുടെ വിവരം വേഗത്തില്‍ നല്‍കാന്‍ തീരുമാനമായത്. നിക്കോളോ മരിയോ ലസ്ചര്‍ ആണ് ചര്‍ച്ചയില്‍ സ്വിസ് പ്രതിനിധി സംഘത്തെ നയിച്ചത്. സിബിഡിടി ചെയര്‍മാന്‍ പിസി മോദി, അഖിലേഷ് രഞ്ജന്‍ എന്നിവരാണ് കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്. നേരത്തെ സെപ്റ്റംബര്‍ 30നകം നല്‍കുമെന്നായിരുന്നു തീരുമാനം. 

സ്വിസ് ഏജന്‍സികളുടെ കണക്കനുസരിച്ച് ഈ വര്‍ഷം ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൈമാറുന്ന 75ാമത്തെ രാജ്യമാണ് ഇന്ത്യ. 2018ന്റെ തുടക്കത്തില്‍ തന്നെ സ്വിറ്റ്‌സര്‍ലന്‍ഡില്‍ ബാങ്ക് അക്കൗണ്ടുകളുള്ള എല്ലാ ഇന്ത്യാക്കാരുടേയും വിവരങ്ങള്‍ ഇന്ത്യന്‍ നികുതി അധികാരികളുമായി കൈമാറുന്നതിനു വേണ്ട നടപടികള്‍ ആരംഭിച്ചിരുന്നു.

കള്ളപ്പണത്തിനെതിരെ മോദി സര്‍ക്കാര്‍ എടുത്ത ശക്തമായ നടപടികളുടെ നിര്‍ണായക മുന്നേറ്റമാണ് ഇപ്പോഴത്തെ നീക്കം. സ്വിസ് ബാങ്ക് അക്കൗണ്ടുകളുടെ രഹസ്യങ്ങളുടെ കാലം ഇതോടെ അവസാനിക്കുകയാണെന്നും ആദായ നികുതി വകുപ്പ് ട്വീറ്റ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com