ഉത്തേജക നടപടികള്‍ ഏറ്റില്ല; ഓഹരി സൂചികകളില്‍ കനത്ത ഇടിവ്

ഉത്തേജക നടപടികള്‍ ഏറ്റില്ല; ഓഹരി സൂചികകളില്‍ കനത്ത ഇടിവ്
ഉത്തേജക നടപടികള്‍ ഏറ്റില്ല; ഓഹരി സൂചികകളില്‍ കനത്ത ഇടിവ്

മുംബൈ: ഉത്തേജക നടപടികളുമായി സമ്പദ് വ്യവസ്ഥയെ ഉണര്‍ത്താന്‍ സര്‍ക്കാര്‍ തീവ്ര ശ്രമം നടത്തുന്നതിനിടെ ഓഹരി സൂചികയില്‍ ഇടിവ്. ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് 770 പോയിന്റം ദേശീയ സൂചികയായ നിഫ്റ്റി 225 പോയിന്റുമാണ് ഇടിവു രേഖപ്പെടുത്തിയത്.

ജൂണില്‍ അവസാനിച്ച ക്വാര്‍ട്ടറില്‍ വളര്‍ച്ചാനിരക്ക് ആറു വര്‍ഷത്തെ താഴ്ന്ന നിലയിലേക്കു പോയതും എട്ടു കോര്‍ സെക്ടറുകളിലെ ഇടിവുമാണ് ഓഹരി വിപണിയില്‍ പ്രതിഫലിച്ചത്. പുതിയ ജിഡിപി ഡാറ്റ പുറത്തുവന്നതിനു ശേഷം ഇന്നാണ് വിപണിയില്‍ വ്യാപാരം നടന്നത്. തിങ്കളാഴ്ച ഗണേശ ചതുര്‍ഥിയായതിനാല്‍ വിപണി അവധിയായിരുന്നു.

സെന്‍സെക്‌സില്‍ ഐസിഐസിഐ ബാങ്ക്, ഒഎന്‍ജിസി, എച്ച്ഡിഎഫ്‌സി വേദാന്ത, ടാറ്റ മോട്ടോഴ്‌സ് എ്ന്നിവയ്ക്കു വലിയ നഷ്ടം നേരിട്ടു. ഐടി ഓഹരികള്‍ക്കു നേട്ടമാണ്. 

വെള്ളിയാഴ്ച പുറത്തുവന്ന ജിഡിപി ഡാറ്റ പ്രകാരം ആറു വര്‍ഷത്തെ താഴ്ന്ന നിലയായ അഞ്ചു ശതമാനമാണ് രാജ്യത്തെ വളര്‍ച്ചാനിരക്ക്. 

സമ്പദ് വ്യവസ്ഥയെ താങ്ങിനിറുത്തുന്നതിന് കേന്ദ്ര ധനമന്ത്രാലയം കഴിഞ്ഞ ദിവസങ്ങളില്‍ ഒട്ടേറെ നടപടികള്‍ പ്രഖ്യാപിച്ചിരുന്നു. എ ന്നാല്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരികളില്‍നിന്നു പിന്‍വാങ്ങുന്നതായാണ് പുറത്തുവരുന്ന സൂചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com