ഫേസ്ബുക്കില്‍ ഇനി ലൈക്കുകളുടെ എണ്ണം കാണില്ല, പുതിയ സംവിധാനം ഉടന്‍

ഉപഭോക്താക്കളുടെ സംരക്ഷണാര്‍ത്ഥം ലൈക്കുകള്‍ മറച്ചുവെയ്ക്കുന്നതിനുളള സംവിധാനം ഒരുക്കാനാണ് ഫേസ്ബുക്ക്‌ തയ്യാറെടുക്കുന്നത്
ഫേസ്ബുക്കില്‍ ഇനി ലൈക്കുകളുടെ എണ്ണം കാണില്ല, പുതിയ സംവിധാനം ഉടന്‍

മുംബൈ: ഫേസ്ബുക്കില്‍  താനിട്ട പോസ്റ്റിന് ലൈക്കുകളുടെ എണ്ണം വര്‍ധിക്കുന്നത് കാണുമ്പോള്‍ സന്തോഷിക്കുന്നവരാണ് ഭൂരിപക്ഷം പേരും.ലൈക്ക് കിട്ടാന്‍ മാത്രം ഫേസ്ബുക്ക്‌ അടക്കമുളള സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ പങ്കുവെയ്ക്കുന്നവരും കുറവല്ല. എന്നാല്‍ ലൈക്കുകള്‍ കുറയുമ്പോള്‍ നിരാശരാകുന്നവരും നമ്മുടെയിടയില്‍ ഉണ്ട്. ഇതിന് പരിഹാരം കാണാനുളള ശ്രമത്തിലാണ് ഫേസ്ബുക്ക്‌.

ഉപഭോക്താക്കളുടെ സംരക്ഷണാര്‍ത്ഥം ലൈക്കുകള്‍ മറച്ചുവെയ്ക്കുന്നതിനുളള സംവിധാനം ഒരുക്കാനാണ് ഫേസ്ബുക്ക്‌ തയ്യാറെടുക്കുന്നത്. അസൂയ, പോസ്റ്റുകള്‍ നീക്കം ചെയ്യല്‍ തുടങ്ങിയ സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നീക്കം. പോസ്റ്റുകളുടെ താരതമ്യപഠനം ഒഴിവാക്കാന്‍ ഇതുവഴി സാധിക്കുമെന്ന് ഫെയ്‌സ്ബുക്ക് കണക്കുകൂട്ടുന്നു. പലപ്പോഴും തന്റെ പോസ്റ്റിന് വേണ്ട റീച്ച് കിട്ടിയല്ല എന്ന് പരിതപിക്കുന്നവര്‍ നിരവധിപ്പേരുണ്ട്. മറ്റുളളവര്‍ ഇട്ട സമാനമായ പോസ്റ്റിന് ലഭിച്ച സ്വീകാര്യതയുമായി താരതമ്യം ചെയ്താണ് ഈ നിഗമനത്തില്‍ ചിലര്‍ എത്തുന്നത്. ഇത് ഒഴിവാക്കാന്‍ പുതിയ സംവിധാനം വഴി സാധിക്കുമെന്ന് ഫേസ്ബുക്ക്‌ കരുതുന്നു. തുടക്കത്തില്‍ ന്യൂസ് ഫീഡ് പോസ്റ്റുകളിലാണ് ഈ സംവിധാനം ഏര്‍പ്പെടുത്താന്‍ ഫേസ്ബുക്ക്‌ നീക്കം നടത്തുന്നത്.

ഫേസ്ബുക്കിന്റെ കീഴിലുളള ഇന്‍സ്റ്റാഗ്രാമില്‍ പരീക്ഷണാര്‍ത്ഥത്തില്‍ ഈ സംവിധാനം നിലനില്‍ക്കുന്നുണ്ട്. കാനഡ, ബ്രസീല്‍ ഉള്‍പ്പെടെ ഏഴു രാജ്യങ്ങളിലാണ് പരീക്ഷണാര്‍ത്ഥത്തില്‍ ഈ സംവിധാനം നടപ്പിലാക്കിയത്. മുഴുവന്‍ ലൈക്കിന് പകരം മ്യൂച്ചല്‍ ഫ്രണ്ട്‌സ് മാത്രം ലൈക്ക് ചെയ്തിരിക്കുന്നത് കാണാന്‍ സാധിക്കുന്നവിധമാണ് ക്രമീകരിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com