തത്കാലം ഉല്‍പ്പാദനമില്ല; പ്ലാന്റുകള്‍ രണ്ടുദിവസം അടച്ചിടുന്നുവെന്ന് മാരുതി 

മനേസറിലേയും ഗുരുഗ്രാമിലേയും പ്ലാന്റുകള്‍ രണ്ടുദിവസം അടച്ചിടാനാണ് കമ്പനിയുടെ തീരുമാനം
തത്കാലം ഉല്‍പ്പാദനമില്ല; പ്ലാന്റുകള്‍ രണ്ടുദിവസം അടച്ചിടുന്നുവെന്ന് മാരുതി 

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ വാഹനനിര്‍മ്മാതാക്കളായ മാരുതി സുസുക്കി പ്ലാന്റുകള്‍ അടച്ചിടുന്നു. മനേസറിലേയും ഗുരുഗ്രാമിലേയും പ്ലാന്റുകള്‍ രണ്ടുദിവസം അടച്ചിടാനാണ് കമ്പനിയുടെ തീരുമാനം.

സെപ്റ്റംബര്‍ ഏഴ്, ഒന്‍പത് തീയതികളില്‍ ഇരുപ്ലാന്റുകളും പ്രവര്‍ത്തിക്കില്ലെന്ന് മാരുതി സുസുക്കി അറിയിച്ചു. ഇതുസംബന്ധിച്ച് ബോംബെ ഓഹരിവിപണിയില്‍ നല്‍കിയ വിശദീകരണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കാര്‍വില്‍പ്പനയില്‍ ഗണ്യമായ ഇടിവ് രേഖപ്പെടുത്തിയ പശ്ചാത്തലത്തിലാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

നിലവില്‍ രാജ്യത്തിന്റെ സാമ്പത്തിക ഞെരുക്കം ഏറ്റവുമധികം ബാധിച്ചിരിക്കുന്നത് വാഹനവിപണിയെയാണ്. കഴിഞ്ഞ മാസം വാഹനവില്‍പ്പനയില്‍ 30 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതൊടൊപ്പം വ്യാപകമായ തോതില്‍ തൊഴില്‍നഷ്ടവും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 

ഓഗസ്റ്റില്‍ മാരുതി സുസുക്കിയുടെ കാര്‍വില്‍പ്പനയില്‍ 34 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. രാജ്യത്ത് ഏറ്റവുമധികം കാറുകള്‍ വിറ്റഴിക്കുന്ന കമ്പനി മാരുതി സുസുക്കിയാണ്. ഓഗസ്റ്റില്‍ 97061 കാറുകളാണ് വിറ്റഴിച്ചത്. മുന്‍വര്‍ഷം ഇതേകാലയളവില്‍ 1,47,700 കാറുകള്‍ വിറ്റഴിച്ചിരുന്ന സ്ഥാനത്താണ് ഈ ഇടിവ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com