ഇനി നിങ്ങളുടെ പ്രണയം ഫെയ്‌സ്ബുക്കിനെ അറിയിച്ചോളു; സഹായം ഉടനടി; പുതിയ ഡേറ്റിങ് ആപ്പ് സേവനം ആരംഭിച്ചു

ഉപയോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാവുന്ന സ്വകാര്യത, സുരക്ഷാ ക്രമീകരണങ്ങള്‍ ആപ്പില്‍ ലഭ്യമാവും
ഇനി നിങ്ങളുടെ പ്രണയം ഫെയ്‌സ്ബുക്കിനെ അറിയിച്ചോളു; സഹായം ഉടനടി; പുതിയ ഡേറ്റിങ് ആപ്പ് സേവനം ആരംഭിച്ചു

ഫെയ്‌സ്ബുക്ക് വഴി പ്രണയിച്ച് വിവാഹം കഴിച്ചവര്‍ നിരവധിയുണ്ട് നമ്മുടെ ഇടയില്‍.സൗഹൃദങ്ങളുടെ ആഴമേറ്റി പുതിയ ഡേറ്റിങ് ആപ്പിന് തുടക്കമിട്ടിരിക്കുകയാണ് ഫെയ്‌സ്ബുക്ക്. ഫെയ്‌സ്ബുക്ക് ഡേറ്റിങ് എന്നാണ് പുതിയ ആപ്ലിക്കേഷന് പേര്. ചൊവ്വാഴ്ച അമേരിക്കയില്‍ തുടക്കമിട്ട ഫെയ്‌സ്ബുക്ക് ഡേറ്റിങ് ആപ്പ് 19 രാജ്യങ്ങളില്‍ ലഭ്യമാവും. 

സമാന താല്‍പര്യങ്ങളുള്ള സുഹൃത്തുക്കളില്‍ നിന്നും സ്‌നേഹിതരെ കണ്ടെത്താന്‍ ഫെയ്‌സ്ബുക്ക് ഡേറ്റിങ് ആപ്പ് സഹായിക്കും. ഇതിന് പ്രത്യേകം ഡേറ്റിങ് പ്രൊഫൈല്‍ നിര്‍മിക്കേണ്ടിവരില്ല. ഉപയോക്താക്കള്‍ക്ക് ഇന്‍സ്റ്റാഗ്രാം പോസ്റ്റുകളെ അവരുടെ ഡേറ്റിങ് പ്രൊഫൈലിലേക്ക് കൊണ്ടുവരാന്‍ സാധിക്കും. 

ഫെയ്‌സ്ബുക്ക് ഡേറ്റിങ് ആപ്പ് സുരക്ഷിതമാണെന്നാണ് ഫെയ്‌സ്ബുക്ക് പറയുന്നത്. ഉപയോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാവുന്ന സ്വകാര്യത, സുരക്ഷാ ക്രമീകരണങ്ങള്‍ ആപ്പില്‍ ലഭ്യമാവും. ഉപയോക്താക്കളെ ബ്ലോക്ക് ചെയ്യാനും റിപ്പോര്‍ട്ട് ചെയ്യാനും മറ്റൊരാള്‍ ചിത്രങ്ങള്‍, ലിങ്കുകള്‍, പണം, വീഡിയോകള്‍ എന്നിവ സന്ദേശങ്ങളായി അയക്കുന്നത് തടയാനും എഫ്ബി ഡേറ്റിങ് ആപ്പില്‍ സാധിക്കും. 

ഫെയ്‌സ്ബുക്ക് ഡേറ്റിങ് ഉപയോഗിക്കാന്‍ ഉപയോക്താവിന് 18 വയസ് തികയണം. ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ ഉപയോഗിച്ചോ പ്രത്യേകം അക്കൗണ്ടായോ ആപ്പില്‍ സൈന്‍ അപ്പ് ചെയ്യാം. ഫെയ്‌സ്ബുക്ക് ആപ്പ് അപ്‌ഡേറ്റ് ചെയ്തിരിക്കണം. ഇഷ്ടപ്പെട്ടവരെ കണ്ടെത്തിയാല്‍ അവരുടെ പ്രൊഫൈലില്‍ കമന്റ് ചെയ്യുകയോ ലൈക്ക് ബട്ടന്‍ അമര്‍ത്തി അവരെ അറിയിക്കുകയോ ചെയ്യാം. ഇഷ്ടപ്പെട്ടില്ലെങ്കില്‍ അടുത്തയാളിലേക്ക് പോവാം. ഫെയ്‌സ്ബുക്ക് ഫ്രണ്ട്‌സ് ഡേറ്റിങ് മാച്ച് ആയി വരില്ല. അങ്ങനെ വരണം എങ്കില്‍ ഇരുവരും അവരുടെ ഇഷ്ടം ഫെയ്‌സ്ബുക്കിനെ അറിയിച്ചിരിക്കണം. ഇതിനായി സീക്രട്ട് ക്രഷ് ഫീച്ചര്‍ ആപ്പില്‍ ലഭ്യമാണ്. 

ഫെയ്‌സ്ബുക്ക് ഡേറ്റിങ് ആപ്പിലെ ഉപയോഗം ഫെയ്‌സ്ബുക്ക് വെബ്‌സൈറ്റി ഉപയോക്താക്കളെ അറിയില്ല. അര്‍ജന്റീന, ബോളീവിയ, കാനഡ, മലേഷ്യ, ഫിലിപ്പീന്‍,് സിംഗപ്പൂര്‍ ഉള്‍പ്പടെ 19 രാജ്യങ്ങളില്‍ ഫെയ്‌സ്ബുക്ക് ഡേറ്റിങ് ആപ്പ് ലഭിക്കും. ഇന്ത്യയില്‍ ഇത് ലഭിക്കില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com