ഇനി പാക്കറ്റ് തുറക്കേണ്ട താമസമേയുളളൂ, ഉടന്‍ കഴിക്കാം; റെഡി ടു ഈറ്റ് വിഭവങ്ങളുമായി മത്സ്യഫെഡ് 

ഇനി പാക്കറ്റ് തുറക്കേണ്ട താമസമേയുളളൂ, ഉടന്‍ കഴിക്കാം; റെഡി ടു ഈറ്റ് വിഭവങ്ങളുമായി മത്സ്യഫെഡ് 

മത്സ്യവിപണിയില്‍ പുത്തന്‍ വിപണന തന്ത്രവുമായി മത്സ്യഫെഡ്

തിരുവനന്തപുരം: മത്സ്യവിപണിയില്‍ പുത്തന്‍ വിപണന തന്ത്രവുമായി മത്സ്യഫെഡ്. വിപണി പിടിക്കാന്‍ മൂല്യവര്‍ധിത മത്സ്യവിഭവങ്ങള്‍ മത്സ്യഫെഡ് വിപണിയില്‍ ഇറക്കി. കഴിക്കാന്‍ തയാറായ റെഡി ടു ഈറ്റ് മല്‍സ്യവിഭവങ്ങളും പാചകത്തിന് തയാറായതുമായ വിഭവങ്ങളുമാണ് ഓണക്കാലത്ത് വിപണിയിലെത്തിയത്. പത്തോളം വിഭവങ്ങള്‍ മല്‍സ്യഫെഡ് സ്റ്റാളുകളില്‍ നിന്നും പൊതുവിപണിയില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം. 

പുത്തന്‍  വിപണന തന്ത്രത്തിന്റെ ഭാഗമായാണ്  മല്‍സ്യഫെഡിന്റെ റെഡി ടു ഈറ്റ് , റെഡി ടു കുക്ക് വിഭവങ്ങള്‍ വിപണിയിലെത്തുന്നത്. ചെമ്മീന്‍ റോസ്റ്റും ചെമ്മീന്‍ ചമ്മന്തിപൊടിയും മാത്രമല്ല തേങ്ങ അരച്ച മീന്‍കറിയും മല്‍സ്യം വറക്കുന്നതിന് ആവശ്യമായ മസാലക്കൂട്ടുകളും  വിപണിയിലെത്തുന്നു.മന്ത്രിമാരായ തോമസ് ഐസക്കും മേഴ്‌സുക്കുട്ടിയമ്മയും ചേര്‍ന്ന് വിഭവങ്ങള്‍ പുറത്തിറക്കി.

കേരളത്തിലെ പരമ്പരാഗത മല്‍സ്യതൊഴിലാളികളികളില്‍ നിന്ന് നേരിട്ട് ശേഖരിക്കുന്ന മല്‍സ്യമാണ് മല്‍സ്യഫെഡിന്റെ സ്റ്റാളുകള്‍ വഴി വിപണിയിലെത്തുന്നത്. ഫിഷ്മാര്‍ട്ടുകളിലെ 37 മത്സ്യവിപണന കേന്ദ്രങ്ങളില്‍ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ലഭിക്കും. സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഉത്പന്നങ്ങള്‍ ലഭ്യമാകും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com