ബിഎസ്എന്‍എല്ലിന് ഇനി 4ജി നിഷേധിക്കാനാവില്ല, തുണയായത് സോളിസിറ്റര്‍ ജനറലിന്റെ നിയമോപദേശം

ലേലത്തിലൂടെയല്ലാതെ സ്‌പെക്ട്രം അനുവദിക്കരുത് എന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലായിരുന്നു ബിഎസ്എന്‍എല്ലിന് 4ജി സ്‌പെക്ട്രം നിഷേധിച്ചിരുന്നത്
ബിഎസ്എന്‍എല്ലിന് ഇനി 4ജി നിഷേധിക്കാനാവില്ല, തുണയായത് സോളിസിറ്റര്‍ ജനറലിന്റെ നിയമോപദേശം

തൃശൂര്‍: ബിഎസ്എന്‍എല്ലിന് 4ജി സ്‌പെക്ട്രം നിഷേധിച്ചതിന് ചൂണ്ടിക്കാട്ടിയിരുന്ന നിയമതടസം മാറുന്നു. ലേലത്തിലൂടെയല്ലാതെ സ്‌പെക്ട്രം അനുവദിക്കരുത് എന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലായിരുന്നു ബിഎസ്എന്‍എല്ലിന് 4ജി സ്‌പെക്ട്രം നിഷേധിച്ചിരുന്നത്. എന്നാല്‍, സുപ്രീംകോടതിയുടെ ഈ വിധിയുടെ അടിസ്ഥാനത്തില്‍ ബിഎസ്എന്‍എല്ലിന് 4ജി സ്‌പെക്ട്രം നിഷേധിക്കരുതെന്ന് സോളിസിറ്റര്‍ ജനറല്‍ ടെലികോം വകുപ്പിന് നല്‍കിയ ഉപദേശത്തില്‍ പറയുന്നു. 

ഇതോടെ, കേന്ദ്ര മന്ത്രിസഭയ്ക്ക് സ്‌പെക്ട്രം അനുവദിക്കുന്നതില്‍ തീരുമാനമെടുക്കാം. സ്‌പെക്ട്രം അഴിമതിയുണ്ടായതിന് പിന്നാലെയാണ് ലേലത്തിലൂടെ അല്ലാതെ സ്‌പെക്്ട്രം കമ്പനികള്‍ക്ക് സര്‍ക്കാര്‍ അനുവദിക്കരുതെന്ന കോടതി ഉത്തരവ് വന്നത്. ലേലത്തില്‍ സ്വകാര്യ കമ്പനികള്‍ക്കൊപ്പം നിന്ന് മത്സരിക്കാന്‍ ബിഎസ്എന്‍എല്ലിന് സാധിച്ചിരുന്നില്ല. 

സ്‌പെക്ട്രം അനുവദിച്ചാലും അത് നടപ്പിലാക്കാന്‍ 10,000 കോടി രൂപയെങ്കിലും ബിഎസ്എന്‍എല്‍ ചിലവാക്കണം. അടിസ്ഥാന സൗകര്യങ്ങളൊരുക്കാനും, ഉപകരണങ്ങള്‍ വാങ്ങാനുമാണിത്. മോദി സര്‍ക്കാര്‍ രണ്ടാമത് അധികാരത്തില്‍ വന്ന സമയത്ത് അമിത് ഷാ ഉള്‍പ്പെടെയുള്ള മന്ത്രിമാരടങ്ങിയ സമിതി തയ്യാറാക്കിയ പുനരുദ്ധാരണ പാക്കേജില്‍ 4ജി അനുവദിക്കാമെന്ന നിര്‍ദേശം വെച്ചിരുന്നു. ഇതിന് പിന്നാലെയാണ് സോളിസിറ്റര്‍ ജനറലിന്റെ അഭിപ്രായം മന്ത്രിതല സമിതി തേടിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com