ബാങ്കുകള്‍ ഒരാഴ്ച മുഴുവന്‍ അടഞ്ഞുകിടക്കില്ല ; പ്രചാരണം തെറ്റെന്ന് അധികൃതര്‍

ബാങ്കുകള്‍ ഒരാഴ്ച മുഴുവന്‍ അവധിയായിരിക്കുമെന്ന  തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം നടക്കുന്നുണ്ട്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി : ഓണം അടക്കമുള്ള അവധികളെത്തുടര്‍ന്ന് സെപ്തംബര്‍ എട്ട് ഞായറാഴ്ച മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ ബാങ്കുകള്‍ക്ക് അവധിയായിരിക്കുമെന്ന പ്രചാരണം വ്യാജമെന്ന് അധികൃതര്‍. ഈ ദിവസങ്ങളില്‍ ബാങ്ക് ഇടപാടുകള്‍ നടത്താന്‍ സാധിക്കില്ല എന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം നടക്കുന്നുണ്ട്. 

ഈ വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് കെ എസ് രമേഷ് പറഞ്ഞു. സെപ്തംബര്‍ ഒമ്പത്, 12 തീയതികളില്‍ ബാങ്കുകള്‍ക്ക് പ്രവൃത്തി ദിവസമായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം സർക്കാർ ഉദ്യോഗസ്ഥര്‍ക്ക് സെപ്തംബർ രണ്ടാംവാരം മുഴുവൻ അവധിയാണ്. സ്പ്തംബര്‍ എട്ടുമുതല്‍ സപ്തംബര്‍ 15 വരെയാണ് അവധി. 
സപ്തംബര്‍ ഒന്‍പതിന് മുഹറം, 10ന് ഉത്രാടം, പതിനൊന്നിന് തിരുവോണം, പന്ത്രണ്ടിന് മൂന്നാം ഓണം, പതിമൂന്നിന് ശ്രീനാരായണ ഗുരു ജയന്തി, പതിനാലിന് രണ്ടാം ശനി, സപ്തംബര്‍ 15 ഞായര്‍ എന്നിങ്ങനെയാണ് അവധി. തുടര്‍ച്ചയായി ഇത്തരത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അവധി ലഭിക്കല്‍ അപൂര്‍വമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com