ഇനി സാധാരണക്കാരുടെ ഫോണുകളിലും 5ജി: റിയല്‍മിക്കായി കാത്തിരിക്കാം

നിലവില്‍ സാംസങിനും മറ്റ് കമ്പനികള്‍ക്കും 5ജി ഡേറ്റാ നെറ്റ് വര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്‌ഫോണ്‍ ചിപ്പുകള്‍ ക്വാല്‍കോം നിര്‍മിച്ചു നല്‍കുന്നുണ്ട്.
ഇനി സാധാരണക്കാരുടെ ഫോണുകളിലും 5ജി: റിയല്‍മിക്കായി കാത്തിരിക്കാം

വില കൂടിയ ഫോണുകളില്‍ മാത്രമാണ് 5ജി സൗകര്യം ലഭിക്കുകയുള്ളു. അതുകൊണ്ട് സാധരണക്കാര്‍ക്ക് 4ജി കൊണ്ടും 3ജി കൊണ്ടും തൃപ്തിപ്പെടേണ്ടി വരാറുണ്ട്. നിലവില്‍ വന്‍ വിലയുള്ള സാംസങ് ഗാലക്‌സി പോലുള്ള ഫോണുകളില്‍ മാത്രമാണ് 5ജി സൗകര്യമുള്ളത്. എന്നാല്‍ മുന്‍നിര സ്മാര്‍ട്‌ഫോണ്‍ ചിപ്പ് നിര്‍മാതാക്കളായ ക്വാല്‍കോം ഇതിനൊരു പരിഹാരവുമായി മുന്നോട്ടു വരികയാണ്. 

നിലവില്‍ സാംസങിനും മറ്റ് കമ്പനികള്‍ക്കും 5ജി ഡേറ്റാ നെറ്റ് വര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്‌ഫോണ്‍ ചിപ്പുകള്‍ ക്വാല്‍കോം നിര്‍മിച്ചു നല്‍കുന്നുണ്ട്. ക്വാല്‍കോമിന്റെ വിലകൂടിയ സ്‌നാപ്ഡ്രാഗണ്‍ 8 പരമ്പര ചിപ്പുകളിലാണ് 5ജിയുള്ളത്. എന്നാല്‍ വരും വര്‍ഷത്തോടെ സ്‌നാപ്ഡ്രാഗണ്‍ 6, 7 പരമ്പരയില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളിലേക്കും 5ജി എത്തുമെന്നാണ് പ്രതീക്ഷ.

നിലവിലുള്ള 5ജി ഫോണുകളേക്കാള്‍ വിലകുറഞ്ഞ സ്മാര്‍ട്‌ഫോണുകളിലേക്ക് ഇതോടെ 5ജി എത്തും. ലെനോവോയുടെ മോട്ടോറോള, ഷാവോമി, ഓപ്പോ, വിവോ തുടങ്ങിയ കമ്പനികള്‍ 20000 രൂപയ്ക്കടുത്ത് വിലയുള്ള സ്മാര്‍ട്‌ഫോണുകളില്‍ സ്‌നാപ്ഡ്രാഗണ്‍ 6,7 പരമ്പര ചിപ്പുകള്‍ ഉപയോഗിക്കുന്നുണ്ട്. 

സ്‌നാപ്ഡ്രാഗണ്‍ 7 പരമ്പര 5ജി ഫോണുകള്‍ക്കായി ചൈനീസ് സ്മാര്‍ട്‌ഫോണ്‍ ബ്രാന്റായ റിയല്‍മി ക്വാല്‍കോമുമായി ധാരണയായിട്ടുണ്ടെന്നാണ് പുതിയ വിവരം. വലിയ സാങ്കേതിക വിദ്യകള്‍ കുറഞ്ഞ ചിലവില്‍ അവതരിപ്പിച്ച ശ്രദ്ധേയമായ കമ്പനിയാണ് റിയല്‍മി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com