വീട് വേണോ?, ഒരു ചതുരശ്ര അടിക്ക് 56,000 രൂപ നല്‍കണം; ചെലവേറിയ ഭവനങ്ങള്‍ ഇവിടെ 

മുംബൈയിലെ ഒരു പ്രധാന റെസിഡന്‍ഷ്യല്‍ ഏരിയയില്‍ വീട് വാങ്ങാന്‍ മുടക്കേണ്ടി വരുന്ന തുകയുടെ കണക്കാണിത്
വീട് വേണോ?, ഒരു ചതുരശ്ര അടിക്ക് 56,000 രൂപ നല്‍കണം; ചെലവേറിയ ഭവനങ്ങള്‍ ഇവിടെ 

ന്യൂഡല്‍ഹി:വീട് വേണോ?, ഒരു ചതുരശ്ര അടിക്ക് 56,000 രൂപ നല്‍കണം. കേള്‍ക്കുമ്പോള്‍ ഞെട്ടാം. മുംബൈയിലെ ഒരു പ്രധാന റെസിഡന്‍ഷ്യല്‍ ഏരിയയില്‍ വീട് വാങ്ങാന്‍ മുടക്കേണ്ടി വരുന്ന തുകയുടെ കണക്കാണിത്.

ദക്ഷിണ മുംബൈയിലെ ടാര്‍ഡിയോയാണ് രാജ്യത്തെ ഏറ്റവും ചെലവേറിയ റെസിഡന്‍ഷ്യല്‍ ഏരിയ. ഒരു ചതുരശ്ര അടിക്ക് 56,000 രൂപയാണ് ഇവിടത്തെ ശരാശരി നിരക്കെന്ന് പ്രമുഖ റിയല്‍ എസ്റ്റേറ്റ് സര്‍വീസ് കമ്പനിയായ അനറോക്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രമുഖരുടെ വീടുകളും വാണിജ്യ സ്ഥാപനങ്ങളും കൊണ്ട് പ്രശ്‌സ്തമാണ് ടാര്‍ഡിയോ.

മുംബൈയിലെ തന്നെ വേര്‍ളി, മഹാലക്ഷ്മി എന്നിവയാണ് ടാര്‍ഡിയോയ്ക്ക് പിന്നില്‍ തൊട്ടടുത്ത സ്ഥാനങ്ങളില്‍ വരുന്നത്. വേര്‍ളിയില്‍ ഒരു വീട് വാങ്ങാന്‍ ചതുരശ്ര അടിക്ക് 41,500 രൂപ നല്‍കണം. 40,000 രൂപയാണ് മഹാലക്ഷ്മിയിലെ ശരാശരി നിരക്ക്. രാജ്യത്തെ ഏറ്റവും ചെലവേറിയ പത്ത് റെസിഡന്‍ഷ്യല്‍ ഏരിയയുടെ കണക്കാണ് അനറോക്ക് തയ്യാറാക്കിയിരിക്കുന്നത്.

ചെന്നൈയിലെ നുംഗംബക്കം, ചെന്നൈ എഗ്‌മോര്‍ എന്നിവയാണ് വേര്‍ളിക്കും മഹാലക്ഷ്മിക്കും താഴെ ഇടംപിടിച്ചിരിക്കുന്നത്. ഡല്‍ഹിയിലെ കരോള്‍ ബാഗാണ് തൊട്ടടുത്ത സ്ഥാനത്ത്. ഇവിടെ ചതുരശ്ര അടിക്ക് 13500 രൂപയാണ് വില. ഹരിയാനയിലെ ഗുരുഗ്രാമാണ് ഇതിന് പിന്നില്‍ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com