രണ്ട് പതിറ്റാണ്ടിലെ ഏറ്റവും വലിയ തകര്‍ച്ച നേരിട്ട് വാഹനവിപണി; ആശങ്കപ്പെടുത്തുന്ന കണക്കുകള്‍ പുറത്ത്

ആട്ടോ മൊബൈല്‍ വ്യവസയം രാജ്യം കണ്ട ഏറ്റവും വലിയ തകര്‍ച്ചയിലേക്ക് നീങ്ങുന്നതായി സൂചനകള്‍ നല്‍കി ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്തുവരുന്നത്.
രണ്ട് പതിറ്റാണ്ടിലെ ഏറ്റവും വലിയ തകര്‍ച്ച നേരിട്ട് വാഹനവിപണി; ആശങ്കപ്പെടുത്തുന്ന കണക്കുകള്‍ പുറത്ത്

ന്യൂഡല്‍ഹി: ആട്ടോ മൊബൈല്‍ വ്യവസയം രാജ്യം കണ്ട ഏറ്റവും വലിയ തകര്‍ച്ചയിലേക്ക് നീങ്ങുന്നതായി സൂചനകള്‍ നല്‍കി ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്തുവരുന്നത്. കഴിഞ്ഞ ഇരുപത് വര്‍ഷങ്ങള്‍ക്കുള്ളിലെ ഏറ്റവും വലിയ ഇടിവാണ് വാഹന വില്‍പനയില്‍ ഉണ്ടായിരിക്കുന്നത്. തുടര്‍ച്ചയായ പത്താം മാസവും വില്‍പനയില്‍ കനത്ത ഇടിവാണ് സംഭവിച്ചിരിക്കുന്നത്. 

ആഗസ്റ്റില്‍ യാത്രാവാഹനങ്ങളുടെ വില്‍പനയില്‍ 31ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയതായി സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനിഫാക്‌ചേഴ്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

196,524വാഹനങ്ങള്‍ മാത്രമാണ് ആഗസ്റ്റില്‍ വിറ്റഴിച്ചത്. കാര്‍ വില്‍പനയില്‍ 41ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി. ട്രക്കിന്റെയും ബസിന്റെയും വില്‍പനയിലും കനത്ത ഇടിവ് സംഭവിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 39ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 

ഇരുചക്ര വാഹനവില്‍പനയില്‍ 22 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസൂക്കി വില്‍പനയിലെ ഇടിവിനെ തുടര്‍ന്ന് ഗുരുഗ്രാമിലെയും മനേസറിലെയും പ്ലാന്റുകളിലെയും ഉത്പാദനം രണ്ടുദിവസം നിര്‍ത്തിവച്ചിരുന്നു. വാഹനവിപണിയിലെ പ്രതിസന്ധി തൊഴിലാളികളെയും ബാധിച്ചിട്ടുണ്ട്. 350,000 തൊഴിലാളികള്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടിരിക്കുന്നത്. 

രാജ്യത്തെ ഓട്ടോ മൊബൈല്‍ വ്യവസായം മന്ദഗതിയിലാണെന്ന് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി സമ്മതിച്ചിരുന്നു. ആഗോള തലത്തിലെ സാമ്പത്തിക മാന്ദ്യമാണ് തകര്‍ച്ചയ്ക്ക് കാരണമെന്നാണ് മന്ത്രിയുടെ വാദം. പെട്രോള്‍-ഡീസല്‍ വില വര്‍ധനവ് പിന്‍വലിക്കാന്‍ ഉദ്ദേശമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com