ഈ വില ഒട്ടും കൂടുതലല്ല!, അത്രയേറെ ഫീച്ചറുകള്‍; ആപ്പിള്‍ ഐ ഫോണ്‍ മോഹിച്ചവര്‍ക്ക് സുവര്‍ണാവസരം

കഴിഞ്ഞദിവസം പുറത്തിറക്കിയ ആപ്പിളിന്റെ പുതിയ ഐ ഫോണിന്റെ ഇന്ത്യന്‍ വിപണിയിലെ വില പുറത്തിറക്കി കമ്പനി
ഈ വില ഒട്ടും കൂടുതലല്ല!, അത്രയേറെ ഫീച്ചറുകള്‍; ആപ്പിള്‍ ഐ ഫോണ്‍ മോഹിച്ചവര്‍ക്ക് സുവര്‍ണാവസരം

ന്യൂഡല്‍ഹി: കഴിഞ്ഞദിവസം പുറത്തിറക്കിയ ആപ്പിളിന്റെ പുതിയ ഐ ഫോണിന്റെ ഇന്ത്യന്‍ വിപണിയിലെ വില പുറത്തിറക്കി കമ്പനി. സെപ്റ്റംബര്‍ 27നാണ് പുതിയ ഐഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാക്കുക. 64 ജിബി വരെ സ്റ്റോറേജ് കപാസിറ്റിയുളള ഐഫോണ്‍ 11 മോഡലിന് 64,900 രൂപയാണ് പ്രാരംഭ വില.

64ജിബിക്ക് പുറമേ 128 ജിബി, 256 ജിബി മോഡലുകളും കമ്പനി ലഭ്യമാക്കും. പച്ച, മഞ്ഞ, കറുപ്പ്, വെളള തുടങ്ങി വിവിധ നിറങ്ങളില്‍ വിപണിയില്‍ ഫോണ്‍ കിട്ടും. ഐ ഫോണ്‍ 11 പ്രോ, ഐ ഫോണ്‍ 11 പ്രോ മാക്‌സ് എന്നിവയ്ക്ക് യഥാക്രമം 99,900രൂപയും, 109,900 രൂപയുമാണ് പ്രാരംഭ വില.മൂന്ന് ക്യാമറയാണ് ഇതിന്റെ പ്രത്യേകത. പരമാവധി 512 ജിബി വരെ സ്റ്റോറേജ് കപാസിറ്റിയുളള മോഡലുകളാണ് പുറത്തിറക്കിയിരിക്കുന്നത്.

6.1 ഇഞ്ചാണ് ആപ്പിള്‍ ഐഫോണ്‍ 11ന്റെ സ്‌ക്രീന്‍ വലിപ്പം. ലിക്വിഡ് റെറ്റിന ഡിസ്‌പ്ലേയാണ് ഇതിനുളളത്. ആപ്പിളിന്റെ പുതിയ എ13 ബയോണിക് ചിപ്പാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഏറ്റവും വേഗതയേറിയ സിപിയു, ജിപിയു അനുഭവം ഇത് നല്‍കും എന്നാണ് ആപ്പിളിന്റെ അവകാശവാദം.ആപ്പിള്‍ ഐ ഫോണ്‍ 11ന്റെ ഓപ്പറേറ്റിങ് സിസ്റ്റം ഐഒഎസ് 13 ആണ്. ഡാര്‍ക്ക് മോഡ്, സൈന്‍ വിത്ത് ആപ്പിള്‍, ഹപ്പറ്റിംക് ടച്ച് സപ്പോര്‍ട്ട് എന്നിവ ഐഒഎസ് 13 നല്‍കും.

ഐഫോണ്‍ XR ല്‍ നിന്നും ക്യാമറയില്‍ വലിയ മാറ്റം ഐഫോണ്‍ 11ല്‍ കാണാം. പിന്നില്‍ ഇരട്ട ക്യാമറ സംവിധാനമാണ് ആപ്പിള്‍ ഐഫോണ്‍ 11 ല്‍ ഒരുക്കിയിരിക്കുന്നത്. 12 എംപി വൈഡ് ആംഗിള്‍ പ്രധാന ക്യാമറയുടെ അപ്പാച്ചര്‍ എഫ് 1.8 ആണ്. രണ്ടാമത്തെ ക്യാമറ 12എംപി സെക്കന്ററി അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സാണ്. ഇതിന്റെ അപ്പച്ചര്‍ എഫ് 2.4 ആണ്. സ്മാര്‍ട്ട് എച്ച്ഡിആര്‍ ഫീച്ചര്‍ ക്യാമറയ്ക്കുണ്ട്. നൈറ്റ് മോഡിന്റെ ശേഷി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പോട്രെയിറ്റ് മോഡിന്റെ ശേഷിയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 60 എഫ്പിഎസ് ശേഷിയില്‍ 4കെ വീഡിയോ ഷൂട്ട് സാധ്യമാണ്. 

12 എംപിയാണ് ഫോണിന്റെ സെല്‍ഫി ക്യാമറ. ഇതില്‍ 4 കെ സ്ലോമോഷന്‍ വീഡിയോ എടുക്കാന്‍ സാധിക്കും. ഐഫോണ്‍ XRനെക്കാള്‍ ഒരു മണിക്കൂര്‍ കൂടിയ ചാര്‍ജ് ഈ ഫോണിന്റെ ബാറ്ററി സിംഗിള്‍ ചാര്‍ജിംഗില്‍ നല്‍കും. 13 മണിക്കൂര്‍ വീഡിയോ പ്ലേ ലൂപ്പ് ടെസ്റ്റ് ഈ ഫോണ്‍ പാസായി എന്നാണ് ആപ്പിള്‍ അവകാശവാദം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com