ഓട്ടോമൊബൈല്‍ മാന്ദ്യം; കോടികളുടെ ഉടമയായ വ്യവസായി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

ഓട്ടോമൊബൈല്‍ മാന്ദ്യം; കോടികളുടെ ഉടമയായ വ്യവസായി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍
ഓട്ടോമൊബൈല്‍ മാന്ദ്യം; കോടികളുടെ ഉടമയായ വ്യവസായി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

ചെന്നൈ: തമിഴ്‌നാട്ടിലെ പ്രമുഖ ഓട്ടോമൈബൈല്‍ ഡീലറായ ലാന്‍സന്‍ ടൊയോട്ടയുടെ ജോയിന്റ് എംഡി റീത്ത ലങ്കലിംഗത്തെ വീട്ടിനുള്ളി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഓട്ടോ മൊബൈല്‍ രംഗത്തെ പ്രതിസന്ധിയെത്തുടര്‍ന്നുള്ള സമ്മര്‍ദം മൂലം തൂങ്ങിമരിച്ചതാണെന്നാണ് സൂചന.

തമിഴ്‌നാട്ടിലുടനീളം ഷോറൂമുകളും സര്‍വീസ് സെന്ററുകളുമുള്ള ലാന്‍സന്‍ ടൊയോട്ട പത്തു കോടി ഡോളറിന്റെ ആസ്തിയുള്ള കമ്പനിയാണ്. റീത്തയുടെ ഭര്‍ത്താവ് ലങ്കലിംഗം മുരുകേശനാണ് ചെയര്‍മാന്‍. 

ബുധനാഴ്ച ചെന്നൈയിലെ ആഢംബര ഹോട്ടലില്‍ മുറിയെടുത്തു താമസിച്ച റീത്ത നുങ്കമ്പാക്കത്തെ വീട്ടിലേക്കു വ്യാഴാഴ്ച പുലര്‍ച്ചെയാണ് മടങ്ങിയെത്തിയത്. വീട്ടില്‍ മൂന്നു വേലക്കാരുണ്ട്. രാവിലെ മുറി തുറക്കാത്തതിനെത്തുടര്‍ന്ന് വേലക്കാര്‍ വിളിച്ചെങ്കിലും മറുപടിയുണ്ടായില്ല. തുടര്‍ന്നു പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കതകു തകര്‍ത്തു മുറി തുറന്നപ്പോള്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

കമ്പനിയുടെ ഓഹരി വില്‍ക്കുന്നതു സംബന്ധിച്ച് ഭര്‍ത്താവുമായി ഭിന്നത ഉണ്ടായിരുന്നെന്നും അതാണോ മരണത്തിലേക്കു നയിച്ചതെന്ന് അന്വേഷിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com