മിനിമം ബാലന്‍സ് തുക കുറച്ചു; ബാങ്കില്‍ നേരിട്ടെത്തി രണ്ടുതവണ സൗജന്യമായി പിന്‍വലിക്കാം; എസ്ബിഐയില്‍ സര്‍വീസ് ചാര്‍ജുകള്‍ക്ക് മാറ്റം

നിക്ഷേപങ്ങള്‍ക്കും പിന്‍വലിക്കലിനുമുളള സര്‍വീസ് ചാര്‍ജുകള്‍ പരിഷ്‌കരിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
മിനിമം ബാലന്‍സ് തുക കുറച്ചു; ബാങ്കില്‍ നേരിട്ടെത്തി രണ്ടുതവണ സൗജന്യമായി പിന്‍വലിക്കാം; എസ്ബിഐയില്‍ സര്‍വീസ് ചാര്‍ജുകള്‍ക്ക് മാറ്റം

മുംബൈ: നിക്ഷേപങ്ങള്‍ക്കും പിന്‍വലിക്കലിനുമുളള സര്‍വീസ് ചാര്‍ജുകള്‍ പരിഷ്‌കരിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഒക്ടോബര്‍ ഒന്നുമുതല്‍ ഇത് പ്രാബല്യത്തില്‍ വരും. 

പ്രതിമാസം അക്കൗണ്ടില്‍ നിലനിര്‍ത്തേണ്ട മിനിമം ബാലന്‍സ് തുകയില്‍ കുറവുവരുത്തി. നഗരങ്ങളില്‍ 5000 രൂപയില്‍ നിന്ന് 3000 രൂപയായി. 3000 രൂപയുടെ പകുതിയില്‍ താഴെയായി ബാലന്‍സ് കുറഞ്ഞാല്‍ 10 രൂപ പിഴയും ജിഎസ്ടിയും ഈടാക്കും. ബാലന്‍സില്‍ 75 ശതമാനത്തിന്റെ കുറവ് വന്നാല്‍ പിഴ 16 രൂപയാകും. 

അര്‍ധ നഗരങ്ങളില്‍ മിനിമം ബാലന്‍സ് 2000 രൂപയും ഗ്രാമപ്രദേശങ്ങളില്‍ 1000 രൂപയുമാണ്. അര്‍ധ നഗരങ്ങളില്‍ ബാലന്‍സ് 50 ശതമാനത്തിന് താഴേക്ക് പോയാല്‍ പിഴയായി 7.50 രൂപയും ജിഎസ്ടിയും ഈടാക്കും. 50 മുതല്‍ 75 ശതമാനം വരെയാണ് ബാലന്‍സില്‍ കുറവ് വന്നതെങ്കില്‍ പിഴ 10 രൂപയും ജിഎസ്ടിയും ചുമത്തും. ഇതും കടന്നാല്‍ പിഴ 12 ഉം ജിഎസ്ടിയുമാണ്. ഗ്രാമപ്രദേശങ്ങളില്‍ പിഴ യഥാക്രമം ജിഎസ്ടി കൂടാതെ അഞ്ച് രൂപയും 7.50 രൂപയുമായിരിക്കും.

എന്‍ഇഎഫ്ടി, ആര്‍ടിജിഎസ് തുടങ്ങിയ സംവിധാനങ്ങള്‍ ഡിജിറ്റലായി ചെയ്താല്‍ ബാങ്ക് സേവന നിരക്ക് ഈടാക്കില്ല. അതേസമയം സേവിങ്ങ്‌സ് അക്കൗണ്ടില്‍ ക്യാഷ് ഡെപ്പോസിറ്റ് നടത്തുന്നവര്‍ക്ക് നിശ്ചിത എണ്ണം കഴിഞ്ഞാല്‍ സര്‍വീസ് ചാര്‍ജ് ഈടാക്കും. പ്രതിമാസം 3 ഇടപാടുകള്‍ സൗജന്യമാണ്. അതിന് ശേഷമുളള ഓരോ ഇടപാടിനും 50 രൂപയും ജിഎസ്ടിയും ഈടാക്കും. 

പിന്‍വലിക്കലിനും ഇത്തരത്തില്‍ ചാര്‍ജ് ഉണ്ട്. ശരാശരി ബാലന്‍സ് 25000 രൂപയുളളവര്‍ക്ക് പ്രതിമാസം രണ്ടുതവണ സൗജന്യമായി ബാങ്കില്‍ നിന്നും ക്യാഷ് പിന്‍വലിക്കാം. 25000- 50000 രൂപയ്ക്ക് ഇടയിലാണ് ബാലന്‍സെങ്കില്‍ സൗജന്യമായി പിന്‍വലിക്കാവുന്ന ഇടപാടുകളുടെ എണ്ണം 10 ആയി ഉയരും. ഇത് കടന്നാല്‍ 50 രൂപ സര്‍വീസ് ചാര്‍ജും ജിഎസ്ടിയും ഈടാക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com